കോഴിക്കോട്: പൗരാവകാശവും സ്വാതന്ത്ര്യവും നിലനിര്‍ത്താനായി അടിയന്തരാവസ്ഥക്കെതിരെ വിപ്ലവാത്മക പോരാട്ടത്തിന് തുടക്കം കുറിച്ചത് കോടതി മുറികളിലാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. അഭിഭാഷക പരിഷത്ത് സംസ്ഥാന വനിതാ പ്രവര്‍ത്തക ശിബിരം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പൈതൃകമാണ് ഭാരതത്തിലെ അഭിഭാഷകരുടെത്. രാഷ്ട്രീയക്കാരെയും പത്രക്കാരെയും ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ ദല്‍ഹിയിലെ ബാര്‍ അസോസിയേഷന് ഹാളില്‍ നിന്നും കോടതിമുറികളില്‍ നിന്നുമാണ് അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയുടെ കേസില്‍ അപ്പീല്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്ന് നാനിപല്ക്കീവാല പറഞ്ഞു. രാംജത്മലാനി ഏകാധിപത്യത്തെ പരസ്യമായ വെല്ലുവിളിച്ചു. ജസ്റ്റിസ് എച്ച്.ആര്. ഖന്ന അടിയന്തരാവസ്ഥക്കെതിരെ വിധിയെഴുതിയപ്പോള്‍ നേരിടേണ്ടിവരുന്ന കൊടിയ പീഡനത്തെ കുറിച്ചോ, നഷ്ടപ്പെടാവുന്ന ചീഫ് ജസ്റ്റിസ് സ്ഥനത്തെ കുറിച്ചോ അല്ല, മറിച്ച് ഹനിക്കപ്പെടാവുന്ന നീതിബോധത്തിനെതിരെയാണ് അദ്ദേഹത്തിന്റെ ശബ്ദമുയര്‍ന്നത്. അദ്ദേഹത്തിന്റെ ആത്മകഥ തന്നെ കരയിച്ചു. പല്‍ക്കീവാല പറഞ്ഞു.
ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. കെ സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ആര്. രാജേന്ദ്രന്, സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്ര കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, സംസ്ഥാന സെക്രട്ടറി എന്‍.പി. ശിഖ, അഡ്വ. കീര്‍ത്തി സോളമന്, അഡ്വ. സി.കെ. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. ശിബിരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: