ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധടാങ്ക് (ലൈറ്റ് ടാങ്ക്) വിജയകരമായി പരീക്ഷിച്ചു. 4,200 മീറ്ററിലേറെ ഉയരത്തില്‍ വിവിധ റേഞ്ചുകളില്‍ സ്ഥിരതയോടെയും കൃത്യതയോടെയും നിരവധി റൗണ്ടുകള്‍ വെടിയുതിര്‍ക്കാന്‍ കഴിഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് 25 ടണ്‍ ഭാരമുള്ള ലൈറ്റ് ടാങ്ക് വികസിപ്പിച്ചത്.
ആദ്യഘട്ട പരീക്ഷണം സപ്തംബറില്‍ നടന്നിരുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ, കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് വര്‍ഷംകൊണ്ട് ടാങ്ക് വികസിപ്പിച്ചത്. വിമാനത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിദൂരമേഖലകളിലും ലൈറ്റ് ടാങ്ക് വേഗത്തില്‍ വിന്യസിക്കാനാകും. പര്‍വതപ്രദേശങ്ങളില്‍ 350 ലധികം ലൈറ്റ് ടാങ്കുകള്‍ വിന്യസിക്കാന്‍ സൈന്യം ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: