കൊച്ചി: കൊച്ചിന് സാങ്കേതിക സര്‍വകലാശാല യൂണിയന് ഭരണം കെ എസ് യുവിന്. 31 വര്‍ഷത്തിന് ശേഷമാണ് കെ എസ് യു സര്‍വകലാശാല യൂണിയന് പിടിക്കുന്നത്. ചെയര്‍മാനായി കെ എസ് യുവിന്റെ കുര്യന് ബിജു തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയര്‍പേഴ്സണായി നവീന്‍ മാത്യൂവും ജനറല്‍ സെക്രട്ടറിയായി എസ്.ബി. അര്‍ച്ചനയും ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് റാഷിദും ട്രഷററായി ബേസില്‍ എം പോളും തെരഞ്ഞെടുക്കപ്പെട്ടു.
ഇപ്രാവശ്യം എംഎസ്എഫിനെ ഒഴിവാക്കി ഒറ്റയ്ക്കാണ് കെ എസ് യു മത്സരിച്ചത്. 15 ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്നും കെ എസ് യു പിടിച്ചെടുത്തു.
സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് എസ്എഫ്ഐയ്ക്കേറ്റ് തിരിച്ചടിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: