ന്യൂഡല്‍ഹി: സിറിയയിലെ സമീപകാല സംഭവവികാസങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ഇന്ത്യക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇതുവരെ 77 ഇന്ത്യന്‍ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഒഴിപ്പിച്ചവരില്‍ 44 പേര്‍ ജമ്മു & കശ്മീരില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി ലെബനന്‍ വഴി ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ തിരിച്ചെത്തി. ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തി വരെ അനുഗമിക്കുകയും തുടര്‍ന്ന് ലെബനനില്‍ അവരെ സ്വീകരിക്കുകയും ചെയ്തുവെന്ന് ജയ്സ്വാള്‍ പറഞ്ഞു. ബെയ്റൂട്ടില്‍ അവര്‍ക്ക് താമസത്തിനും നാട്ടിലേക്കുള്ള യാത്രയ്‌ക്കും എംബസി ക്രമീകരണങ്ങള്‍ ചെയ്തു. ഇനിയും ആരെങ്കിലും മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്ന് ജയ്സ്വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക