കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നു. ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ജി.പി.എസ്. നിരീക്ഷണങ്ങളും, ഡ്രോണ്‍ സര്‍വേയും ഡിസംബര്‍ 25 മുതല്‍ ഫെബ്രുവരി 15 വരെ നടക്കും. നഗരങ്ങളോട് ചേര്‍ന്ന് വരുന്ന പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുക. നിയോ ജിയോ ഹരിയാനയിലെ ഇന്‍ഫോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തുക. മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ നോഡല്‍ ഏജന്‍സിയായും മുഖ്യനഗരാസൂത്രകനെ (പ്ലാനിംഗ്) നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: