സിംഗപ്പൂർ ; ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു .
‘ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതിന് ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇന്ത്യയ്‌ക്ക് അഭിമാനകരമാണ് ഈ നേട്ടം . ഓരോ ഇന്ത്യക്കാരനും വേണ്ടി, ഭാവിയിൽ ഈ മഹത്വം നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.‘ – രാഷ്‌ട്രപതി പ്രതികരിച്ചു
റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.
















