കേരള കേന്ദ്ര സര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ നീട്ടി
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 31ന് വൈകിട്ട് അഞ്ച് വരെയും പോസ്റ്റല്‍ അപേക്ഷ ജനുവരി 15ന് വൈകിട്ട് അഞ്ച് വരെയുമാണ് നീട്ടിയത്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഇതിന് പുറമെ താഴെ പറയുന്നതില്‍ എതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.
എ) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 11ഓ അതിന് മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 12ഓ അതിന് മുകളിലോ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിലെ പരിചയവും വേണം.
ബി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണ സ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തി പരിചയം.
സി) എട്ട് വര്‍ഷം ഡപ്യൂട്ടി രജിസ്ട്രാര്‍/സമാനമായ തസ്തിക ഉള്‍പ്പെടെ 15 വര്‍ഷത്തെ ഭരണ നിര്‍വ്വഹണ പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
ടെണ്ടര്‍ ക്ഷണിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലേസര്‍ സ്‌കാനിംഗ് കണ്‍ഫോക്കല്‍ മൈക്രോസ്‌കോപ്പ് വാങ്ങുന്നതിനായി ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍/വിതരണക്കാര്‍/ഏജന്റുമാര്‍ തുടങ്ങിയവരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ https://eprocure.gov.in എന്ന പോര്‍ട്ടലോ സന്ദര്‍ശിക്കുക.
ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ നീട്ടി
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 31ന് വൈകിട്ട് അഞ്ച് വരെയും പോസ്റ്റല്‍ അപേക്ഷ ജനുവരി 15ന് വൈകിട്ട് അഞ്ച് വരെയുമാണ് നീട്ടിയത്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഇതിന് പുറമെ താഴെ പറയുന്നതില്‍ എതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.
എ) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 11ഓ അതിന് മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 12ഓ അതിന് മുകളിലോ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിലെ പരിചയവും വേണം.
ബി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണ സ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തി പരിചയം.
സി) എട്ട് വര്‍ഷം ഡപ്യൂട്ടി രജിസ്ട്രാര്‍/സമാനമായ തസ്തിക ഉള്‍പ്പെടെ 15 വര്‍ഷത്തെ ഭരണ നിര്‍വ്വഹണ പരിചയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
ടെണ്ടര്‍ ക്ഷണിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലേസര്‍ സ്‌കാനിംഗ് കണ്‍ഫോക്കല്‍ മൈക്രോസ്‌കോപ്പ് വാങ്ങുന്നതിനായി ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍/വിതരണക്കാര്‍/ഏജന്റുമാര്‍ തുടങ്ങിയവരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ https://eprocure.gov.in എന്ന പോര്‍ട്ടലോ സന്ദര്‍ശിക്കുക.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പുതുതായി ആരംഭിച്ച തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐ.യിൽ അഡിറ്റീവ് മാനുഫാച്ചറിങ് ടെക്നിഷ്യൻ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ് ട്രേഡുകളിലായി ജൂനിയർ ഇൻസ്ട്രക്ടറുടെ നാല് ഒഴിവുകളിലേക്ക് ഓപ്പൺ, ഈഴവ/ബെല്ല/തിയ്യ വിഭാഗങ്ങളിൽ നിന്നും പി.എസ്.സി. റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് താത്കാലിക നിയമനം. എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 16 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
പി.ജി മെഡിക്കൽ പ്രവേശനം: ഓപ്ഷൻ കൺഫർമേഷൻ നൽകണം
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റിജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി. മെഡിക്കൽ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. രണ്ടാംഘട്ട അല്ലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ/ രജിസ്‌ടേഷൻ/ ഡിലീഷൻ/ റിഅറേഞ്ചമെന്റ് ചെയ്യുന്നതിനുള്ള സൗകര്യം ക്യാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 17 രാവിലെ 11 മണിക്കുള്ളിൽ മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 04712525300.
എം.ഫാം: രജിസ്ട്രേഷൻ ആരംഭിച്ചു
2024-ലെ പി.ജി ഫാർമസി (എം.ഫാം) കോഴ്സിലേക്കുള്ള ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റിൽ പങ്കെടുക്കാനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ പോർട്ടൽ സൗകര്യം ഡിസംബർ 15 വൈകിട്ട് 5 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.
വനിതാ കമ്മീഷൻ അദാലത്ത് 16 ന്
സംസ്ഥാന വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് ഡിസംബർ 16 ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
മേട്രൻ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 40 നും 60 നു ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 18 മുതൽ 20 വരെ ഇടുക്കി, പൈനാവ് അതിഥി മന്ദിരത്തിൽ വച്ച് ഇടുക്കി ജില്ലയിലെ കർഷകർക്കായുള്ള സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും.
സ്വീപ്പർ കം സാനിട്ടറി വർക്കർ താത്കാലിക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ നിലിവിലുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 16 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കേളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൺ ഹെൽപ്പറിന്റെ ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയം. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യാഗാർഥികളുടെ വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യാഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്
2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ (പ്ലസ്ടുവിന് 1167ഉം CBSE-ക്ക് 488 ഉം അതിൽ അധികവും മാർക്ക്) വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ (97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
പരാതി, തെറ്റു തിരുത്തൽ എന്നിവയ്‌ക്ക് മെയിൽ ([email protected]) അല്ലെങ്കിൽ ഫോൺ (9446780308) മുഖേന ജനുവരി 4 ന് വൈകിട്ട് 5നു മുമ്പായി ബന്ധപ്പെടുക. പിന്നീട് ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.
സ്കൂൾ സ്കിൽ സെന്ററുകളിൽ ഒഴിവ്
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷാ കേരളം, ഗവ. ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം – 695036 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് 4 മണിക്ക് മുമ്പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്:www.ssakerala.in. ഫോൺ: 0471-2455591.
ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. കണ്ണൂരിൽ ഡിസംബർ 18നു രാവിലെ 10.30 ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട് 19നു രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത മാതൃകയിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.
വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പിജിയും ടി.സി.എം.സി രജിസ്ട്രേഷനും അഭികാമ്യം. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഡിസംബർ 16ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
അഭിപ്രായങ്ങൾ ക്ഷണിക്കുന്നു
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി വേമ്പനാട്-കോൾ റാംസർ തണ്ണീർത്തടത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ പുതുക്കിയ കരട് രേഖ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കരട് രേഖ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.swak.kerala.gov.in) അവലോകനത്തിനായി ലഭ്യമാണ്. കരട് രേഖ സംബന്ധിച്ച കമന്റുകൾ [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ വഴി സമർപ്പിക്കാം. പുതുക്കിയ കരട് രേഖ അവലോകനം ചെയ്യുന്നതിനുള്ള സംസ്ഥാന തണ്ണീർത്തട അതോറ്റിയുടെ മീറ്റിംഗ് നിശ്ചയിക്കുന്നത് വരെയാണ് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സ്
2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്‌ക്കുളള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 17 വൈകിട്ട് 5 മണി വരെയായി ദീർഘിപ്പിച്ചു. വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ ഡിസംബർ 21 വരെ അപ്‌ലോഡ് ചെയ്യാം. ഡിസംബർ 17 നുള്ളിൽ രജിസ്‌ട്രേഷൻ നടത്തി അപേക്ഷാ സമർപ്പണം പൂർത്തിയാക്കുന്നവരെ മാത്രമേ പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഡിസംബർ 11 ലെ വിജ്ഞാപനം കാണുക. ഫോൺ : 0471 2525300
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അടോപ്ഷൻ സ്കീം’ പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം, അഭിമുഖത്തിന് പങ്കെടുക്കാൻ ന്യുഡൽഹി കേരള ഹൗസിൽ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ / ട്രെയിൻ ടിക്കറ്റ് എന്നിവ നൽകും. അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ന്യൂഡൽഹി കേരള ഹൗസിൽ താമസത്തിനായി നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098862.
അപേക്ഷ ക്ഷണിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഡിഗ്രി (ഹിയറിങ് ഇംപയേർഡ്) ഡിപ്പാർട്ട്മെന്റിൽ ഇന്ത്യൻ ആംഗ്യഭാഷാ അധ്യാപകൻ, കമ്പ്യൂട്ടർ ഗ്രാഫിക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പൻഡോടുകൂടിയാണ് നിയമനം. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 19. യോഗ്യത, പരിചയം, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/others/career എന്ന ലിങ്ക് സന്ദർശിക്കുക.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
എൻ.എം.എം.എസ് 2024 MAT, SAT പരീക്ഷകളുടെ താത്കാലിക ഉത്തരസൂചിക പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in/ nmmse.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം
2024-25 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബർ 24 വരെ നീട്ടി. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 16 മുതൽ 18 വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതുതായി കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയവർ നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്‌മെന്റിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560363, 64.
മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.സി, റേഡിയോ ഡയഗ്നോസിസ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ സർജറി, കാർഡിയോളജി, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്സ്, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഡിസംബർ 20 ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബി/ഡിഎം യോഗ്യതയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
ട്രേ വേക്കൻസി: ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം
2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്‌ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി ഡിസംബർ 15ന് രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം/മുൻ വിജ്ഞാപനങ്ങൾ പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും ആയുഷ് കോഴ്സുകൾക്കുള്ള ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എന്നിരുന്നാലും പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ.
ഓൺലൈൻ സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രക്രിയയിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുളള എല്ലാ കോളേജിലേയ്‌ക്കും, കോഴ്സിലേയ്‌ക്കും ഓപ്ഷൻ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
വിശദമായ വിജ്ഞാപനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഫോൺ: 0471 2525300
പി.ജി.ആയുർവേദ പ്രൊഫൈൽ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം
2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ കോഴ്സുകളിലെ മൂന്നാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനുമുള്ള അവസരം ഡിസംബർ 16നു ഉച്ചയ്‌ക്ക് 12 മണി വരെ ലഭ്യമായിരിക്കും. അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
2024- ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുർവേദഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 17ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ് : അപാകതകൾ പരിഹരിക്കുന്നതിന് അവസരം
2024-25 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിനായി ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, എൻ.ടി.എ നടത്തിയ നീറ്റ് (യു.ജി)-2024 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.
2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്‌ക്കുള്ള പ്രവേശനത്തിന് ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in മുഖേന മേൽ സൂചിപ്പിച്ച അപാകതകൾ പരിഹരിക്കാം.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-252530.
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483, www.ksicl.org.
തൊഴിൽമേള സംഘടിപ്പിക്കുന്നു
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് നിയുക്തി 2024 മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽമേള കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിലാണ് സംഘടിപ്പിക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള ഇരുപതിൽപരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യത ഉള്ളവർക്കായി 500ൽപരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609.
ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് 2024-25 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട വിവിധ സ്കീമുകൾക്കായി ക്ഷീരശ്രീ പോർട്ടൽ (ksheerasree.kerala.gov.in) മുഖേന ഡിസംബർ 16 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം പിടിപി നഗർ ഐഎൽഡിഎം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (STI-K) യിൽ ആരംഭിക്കുന്ന ടോട്ടൽ സ്റ്റേഷൻ ആൻഡ് ജിപിഎസ് സർവെ കോഴ്സിലേക്ക് ഐടിഐ സർവെ / സിവിൽ, ചെയിൻ സർവെ, വി എച്ച് എസ് ഇ സർവെ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9961615876, 9446063062.
കേരള ജുഡീഷ്യൽ സർവീസ് മെറിറ്റ് ലിസ്റ്റ്
കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ മെറിറ്റ് ലിസ്റ്റ് www.hckrecruitment.keralacourts.in ൽ പ്രസിദ്ധീകരിച്ചു.
അംശാദായം പുനസ്ഥാപിക്കാം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള അംശാദായം പത്ത് വർഷം വരെ മുടക്കമുള്ളവർക്കും രണ്ടു തവണയിൽ കൂടുതൽ കുടശ്ശിക വരുത്തിയിട്ടുള്ളവർക്കും വ്യവസ്ഥകൾക്ക് ഇളവ് നൽകി കുടിശ്ശിക അംശാദായവും പ്രതിമസം അഞ്ചു രൂപ നിരക്കിൽ പിഴയും പരമാവധി മൂന്ന് ഗഡുക്കളായി അടച്ച് അംഗത്വം പുനസ്ഥാപിക്കാം.
ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുന്ന കോഴ്സിന്റെ കാലാവധി രണ്ടര മാസമാണ്. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകൾ വീതം ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 15,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 27 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484-2422275, 0471-2726275, 9744844522, 7907703499.
മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്‌ക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഡിസംബർ 16 നകം ഫീസ് അടയ്‌ക്കണം. ഓൺലൈനായും ഫീസ് അടയ്‌ക്കാം. എൽ.ബി.എസ്സ് അലോട്ട്‌മെന്റുകൾ വഴി അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ച എല്ലാ അപേക്ഷകരും ഡിസംബർ 17 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കോളേജ് പ്രവേശനം നേടാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 0471 2560362, 363, 364.
പരിശീലന പ്രോഗ്രാമുകളിൽ അപേക്ഷിക്കാം
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിൽ അപേക്ഷിക്കാം. അക്കൗണ്ടിംഗ്, ഹെൽത്ത് കെയർ, മീഡിയ & എന്റർടൈൻമെന്റ്, മൊബൈൽ & വെബ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻറ് & ടെസ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി & ക്ലൗഡ് കമ്പ്യൂട്ടിങ്, സിവിൽ ആൻഡ് ഡിസൈൻ, ഡാറ്റ സയൻസ് & മെഷീൻ ലേർണിംഗ് തുടങ്ങി വിവിധ പരിശീലന മേഖലകളിൽ കോഴ്‌സുകൾ ലഭ്യമാണ്. കോഴ്‌സുകളിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ 20നകം രജിസ്റ്റർ ചെയ്യണം.
ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പ് ഡൗൺലോഡ് ചെയ്തോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യണം. ലോഗിൻ ചെയ്തശേഷം സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സെലക്ട് ചെയ്യണം. കാറ്റലോഗിൽ നിന്നും താല്പര്യമുള്ള സ്‌കിൽ പ്രോഗ്രാമുകളിൽ അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/aipEv1FfajcGiUNr6.
ബി.ഫാം പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ എൻട്രി മുഖേന ബി.ഫാം കോഴ്‌സിനു പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടേണം. ബി.ഫാം (ലാറ്ററൽ എൻട്രി) 2024 കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസംബർ 16 വൈകുന്നേരം 5 മണിയ്‌ക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രേസ്‌പെക്ടസ് ക്ലോസ് 7.3.5, 7.3.6 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റ് / അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ : 0471 2525300.
പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി https://forms.gle/6fiYLntYEk7LFytZ9 ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ, സംഗീത കോളേജിനു പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471 2332113.
അഭിമുഖം
ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിൽ ഡിസംബർ 16 രാവിലെ 10.30 ന് അഭിമുഖം നടത്തും. ബി.എസ്.സി പോളിമർ കെമിസ്ട്രി / എം.എസ്.സി പോളിമർ കെമിസ്ട്രി / പോളിമെർ ടെക്നോളജി ഡിപ്ലോമ / ബിടെക് പോളിമർ ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2720311, 7907856226.
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും. അനസ്തേഷ്യയിലുള്ള പി ജിയാണ് യോഗ്യത. റ്റി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ / യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.
താൽപര്യപത്രം ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ നവമാധ്യമങ്ങളിലൂടെ ബോധവത്കരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഡിയോ, വീഡിയോ പോസ്റ്ററുകൾ, ഹ്രസ്വചിത്രങ്ങൾ, ബ്രോഷറുകൾ മറ്റ് ക്രിയേറ്റീവുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനായി പിആർഡി അംഗീകൃത എംപാനൽഡ് ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ https://wcd.kerala.gov.in ൽ ലഭ്യമാണ്. ഏജൻസികളിൽ നിന്നുള്ള താല്പര്യപത്രം ഡിസംബർ 7 മുതൽ 14 ദിവസത്തിനകം തപാലായോ ഇ-മെയിലായോ നേരിട്ടോ ഡയറക്ടർ, വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം പിൻ 695012 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: [email protected].
റേഷൻകാർഡ് തരം മാറ്റുന്നതിന് അപേക്ഷിക്കാം
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമർപ്പിക്കാം.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനത്തിലെ സര്‍ക്കാർ/സര്‍ക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2023-24 സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
പ്രതികരിക്കാൻ ഇവിടെ എഴുതുക: