ധാക്ക: ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി കോടതിയില്‍ ഹാജരാകാന്‍ തുനിഞ്ഞ സീനിയര്‍ അഭിഭാഷകനെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ കോടതിവളപ്പിലിട്ട് തല്ലി. ഇതോടെ പരിക്കേറ്റ അഭിഭാഷകന് രബീന്ദ്ര ഘോഷിന് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല.
ചാത്തോഗ്രാം (പഴയ ചിറ്റഗോംഗ്) കോടതിയ്ക്ക് മുന്നിലിട്ടാണ് രബീന്ദ്ര ഘോഷിന് മര്‍ദ്ദനമേറ്റത്. നേരത്തെ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ ഹാജരാകാനിരുന്ന മറ്റൊരു അഭിഭാഷകനും മര്‍ദ്ദനമേറ്റിരുന്നു.
ചിന്മോയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കരുതെന്നും അദ്ദേഹം ജയിലില്‍ തന്നെ കഴിയണമെന്നതുമാണ് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ലാക്കാക്കുന്നത്. കടുത്ത പീഢനങ്ങളിലൂടെ കടന്നുപോവുകയാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: