Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്ത ദല്‍ഹി കലാപത്തില്‍ കുറ്റാരോപിതനാണ് ഉമര്‍ ഖാലിദ്. എന്നിട്ടും കഴിഞ്ഞ ദിവസം ഉമര്‍ഖാലിദിന് വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം ഇന്ത്യയിലെ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. എന്നിട്ടും ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് ജിഹാദികളും എന്‍ജിഒകളും ഇടത് പക്ഷക്കാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 05:25 pm IST
in India
യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)

ധാക്ക: 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്ത ദല്‍ഹി കലാപത്തില്‍ കുറ്റാരോപിതനാണ് ഉമര്‍ ഖാലിദ്. എന്നിട്ടും  ഉമര്‍ഖാലിദിന് വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം ഇന്ത്യയിലെ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇത്രയൊക്കെ ന്യായപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ നീതിന്യായസംവിധാനങ്ങളെ ഇപ്പോഴും   കുറ്റപ്പെടുത്തുന്നവരാണ് ജിഹാദികളും എന്‍ജിഒകളും ഇടത് പക്ഷക്കാരും ലിബറലുകളും..

അതേ സമയം ബംഗ്ലാദേശില്‍ നടക്കുന്നത് എന്താണ്? ബ്രഹ്മചാരിയും ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണില്‍ മുന്‍ അംഗവുമായ ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ബംഗ്ലാദേശ് പതാകയുടെ മുകളില്‍ കാവിക്കൊടി കെട്ടിയെന്ന കുറ്റം ചാര്‍ത്തി ചിന്മോയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

നവമ്പര്‍ 25നാണ് ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം അദ്ദേഹം ഇപ്പോള്‍ ഒരു മാസത്തിലധികമായി ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ഇരുന്ന അഭിഭാഷകരെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പല കുറി ആക്രമിച്ചതിനാല്‍ ഒരു അഭിഭാഷകനും ബംഗ്ലാദേശിലെ ചാത്തോഗ്രം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ പോലും സാധിച്ചിരുന്നില്ല. ജനവരി രണ്ടിന് മാത്രമാണ് ധാക്ക സുപ്രീംകോടതിയിലെ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജിയുടെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന അഭിഭാഷകസംഘത്തിന് ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുന്നതിന് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞത്. പക്ഷെ ചാത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സെയ്ഫുള്‍ ഇസ്ലാം അരമണിക്കൂര്‍ വാദം കേട്ട ശേഷം ജാമ്യാപേക്ഷ നിരസിച്ചു. ഇനി മേല്‍ കോടതിയെ സമീപിക്കും എന്നാണ് അഭിഭാഷകന്‍ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജി പറയുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നീതിന്യായവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലെ അന്തരം ലോകത്തിലെ പല നിയമവിദഗ്ധരെയും അമ്പരപ്പിക്കുന്നു.

നീതി ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഈ അന്തരത്തിനെതിരെ പലരും പ്രതിഷേധിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ യുഎപിഎ ചുമത്തപ്പെട്ട പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം ലഭിക്കുന്നു. ഉമര്‍ഖാലിദിന്റെ പ്രകോപനപരമായ പ്രസംഗമാണ് ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നും ആരോപണമുണ്ട്.

എന്നിട്ടും ഉമര്‍ഖാലിദിന് ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ പ്രമുഖ അഭിഭാഷകര്‍ എത്തുന്നു. ഉമര്‍ഖാലിദിന് ജാമ്യം നല്‍കാത്തതിനാല്‍ രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള ജേണലിസ്റ്റുകള്‍ കോടതിയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം വരെ നടത്തുന്നു.  എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെടുക പോലും ചെയ്യാത്ത കേസില്‍, ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പച്ചയായ അതിക്രമങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു ഹിന്ദു സന്യാസിയെ ജാമ്യം നല്കാതെ 35 ദിവസത്തിലധികമായി ബംഗ്ലാദേശ് ജയിലില്‍ ഇട്ടിരിക്കുന്നു. എന്തിന് ഈ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാനായി കോടതിയില്‍ പോകാന്‍ പോലും അഭിഭാഷകരെ അനുവദിക്കാത്ത ഭീതിദമായ സാഹചര്യമാണ് ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുമെന്ന് പ്രഖ്യാപിച്ച മൂന്നോളം അഭിഭാഷകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ജാമ്യത്തിനായി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജയില്‍ കസ്റ്റഡി തുടരുകയാണെന്നാണ് ബംഗ്ലാദേശ് കോടതിയുടെയും ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും വാദം.

 

Tags: UAPABangladeshHindusSaveBangladeshiHindus #BangladeshCrisisChinmoyKrishnadasSeditioncaseHinduattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

ട്രൂയിസ്റ്റ് ബാങ്ക് എന്ന അമേരിക്കന്‍ ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് (ഇടത്ത്) തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയുടെ ലോഗോ (വലത്ത്)
India

രജിസ്ട്രേഷന്‍ ഇല്ലാത്ത ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടന എങ്ങിനെ 92.55 കോടി രൂപ വിദേശ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും എടുത്തു?

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.