Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വരരാഗസുധാ പ്രവാഹമായി… പഞ്ചരത്ന കീര്‍ത്തനാലാപനത്തിന് അര നൂറ്റാണ്ട്

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Dec 11, 2024, 11:46 am IST
inSamskriti, Thrissur
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചരത്‌ന കീര്‍ത്താലാപനം

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചരത്‌ന കീര്‍ത്താലാപനം

ഗുരുവായൂരിലെ പഞ്ചരത്ന കീര്‍ത്തനാലാപനത്തിന് അരനൂറ്റാണ്ട്. 1973 ഡിസം: 5 ന് ക്ഷേത്രം കൊടിമരത്തിന് സമീപത്തെ വേദിയിലായിരുന്നു, ആദ്യ അവതരണം. അതിന് നിദാനമായ സംഭവവും കാലം സാക്ഷ്യപ്പെടുത്തി. ഗുരുവായൂര്‍ ഏകാദശിയ്‌ക്ക് സ്ഥിരമായി നാദോപാസന നടത്തിയിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ‘അഭിനവ ത്യാഗബ്രഹ്മം’ എന്ന ബഹുമതി നല്‍കി സ്വീകരിയ്‌ക്കാന്‍ ഭക്തര്‍ തീരുമാനിച്ചു. ഈ വിവരം തിരുനാമാചാര്യനായ ആഞ്ഞം മാധവന്‍ നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അറിയിയ്‌ക്കുകയും ചെയ്തു.

ഭക്തന്മാര്‍ തരുന്നതെന്തും ശ്രീഗുരുവായൂരപ്പന്‍ തരുന്ന പ്രസാദമായി സ്വീകരിയ്‌ക്കാമെന്നും, എന്നാല്‍ ആ സുദിനം ഗുരുവായൂരപ്പ സന്നിധിയില്‍ എന്നും ഓര്‍മ്മിയ്‌ക്കാന്‍ താനും ഒരു നിശ്ചയം ചെയ്യുന്നുണ്ടെന്നും ഭാഗവതര്‍ സ്വതസിദ്ധമായ നര്‍മ്മഭാഷയില്‍ ആഞ്ഞം തിരുമേനിയോട് പറയുകയും ചെയ്തു.

ഭാഗവതരിലൂടെ പഞ്ചരത്ന കീര്‍ത്തനാലാപനം, അതോടെ 1973 ലെ ഏകാദശി കാലത്തെ ദശമി നാളില്‍ പിറവിയെടുത്തു. തിരുവയ്യാറിലെ ത്യാഗരാജോത്സവത്തിന്റെ പ്രത്യേകതയായ പഞ്ചരത്ന കീര്‍ത്തനാലാപനം ഗുരുപവനപുരിയിലും കാലത്തോടൊപ്പം ചലിച്ചുകൊണ്ട് ജനമനസ്സുകളില്‍ ആലേഖനം ചെയ്യപ്പെട്ടു.

സ്വരരാഗസുധാ പ്രവാഹമായി പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്നലെ ചെമ്പൈ സംഗീതമണ്ഡപത്തില്‍ പെയ്തിറങ്ങി. സംഗീതോത്സവ വേദിയെ ആനന്ദ നിര്‍വൃതിയില്‍ നിറച്ച കീര്‍ത്തനാലാപനം കേട്ട് തിങ്ങിനിറഞ്ഞ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ആസ്വാദകഹൃദയം താളമിട്ടും, കൂടെ പാടിയും ഒപ്പം ചേര്‍ന്നു.

ശ്രീഗണപതിനി എന്ന സൗരാഷ്‌ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീര്‍ത്തനാലാപനം ആരംഭിച്ചത്. തുടര്‍ന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീര്‍ത്തനം ആദിതാളത്തിലും, പിന്നെ ഗൗള രാഗത്തില്‍ ദുഡുകു ഗലയും പാടി. തുടര്‍ന്ന് ആരഭി രാഗത്തില്‍ സാധിന്‍ ചെനെ എന്നീ കീര്‍ത്തനങ്ങളും, അവസാനമായി എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള അതിപ്രശസ്തമായ കീര്‍ത്തനവും പാടി മംഗളം ചൊല്ലിയപ്പോള്‍, ഒരു ദശമി നാള്‍ കൂടി ഭക്തരും, സംഗീതാസ്വാദകരും അനുഭവിച്ചറിഞ്ഞപ്പോള്‍, പഞ്ചരത്ന കീര്‍ത്തനാലാപനം ശ്രീഗുരുവായൂരപ്പനുള്ള സമ്പൂര്‍ണ്ണ ഗാനാര്‍ച്ചനയായി പര്യവസാനിച്ചു.

സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാല്‍ വിരചിതമാണ് പഞ്ചരത്ന കീര്‍ത്തനങ്ങള്‍. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികള്‍ തന്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തിന്റെ തുടര്‍ച്ചയാണ് ദശമി നാളില്‍ ചെമ്പൈ സംഗീത മണ്ഡപത്തില്‍ ഇന്നലെ അരങ്ങേറിയത്.

വായ്‌പാട്ടില്‍ ഡോ: ചേര്‍ത്തല കെ.എന്‍. രംഗനാഥ ശര്‍മ്മ, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, പാര്‍വ്വതീപുരം പത്മനാഭ അയ്യര്‍, അടൂര്‍ സുദര്‍ശനന്‍, ചേപ്പാട് എ.ഇ. വാമനന്‍ നമ്പൂതിരി, കൊല്ലം ജി.എസ്. ബാലമുരളി, വെച്ചൂര്‍ ശങ്കര്‍, മൂഴിക്കുളം വിവേക്, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രഹ്മണ്യം, ചങ്ങനാശേരി മാധവന്‍ നമ്പൂതിരി, അറയ്‌ക്കല്‍ നന്ദകുമാര്‍, മുഖത്തല ശിവജി, ആറ്റുവാശേരി മോഹന പിള്ള, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍, തെങ്കര മഹാരാജ്, മൂഴിക്കുളം ഹരികൃഷ്ണന്‍, ഡോ. നെടുംകുന്നം ശ്രീദേവ് രാജഗോപാല്‍, ഡോ. ഗുരുവായൂര്‍ കെ. മണികണ്ഠന്‍, കെ.സി. വിവേക് രാജ, ആര്‍.വി. വിശ്വനാഥന്‍, മാതംഗി സത്യമൂര്‍ത്തി, ഡോ.ബി. അരുന്ധതി, ഡോ. വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ. എന്‍.ജെ. നന്ദിനി, പുഷ്പ രാമകൃഷ്ണന്‍, സ്വാതി രംഗനാഥ്, മോഹനശര്‍മ്മ, ശന്തള രാജു, വൈഷ്ണവി ആനന്ദ്, ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി, എസ്. ആനന്ദി എന്നി സംഗീതജ്ഞര്‍ അണിനിരന്നു. പുല്ലാങ്കുഴലില്‍ ഡോ. പി. പത്മേഷ് അകമ്പടിയേകി. വയലിനില്‍ തിരുവിഴ ശിവാനന്ദന്‍, ഇടപ്പള്ളി എ. അജിത്ത് കുമാര്‍, കണ്ടാദേവി വിജയരാഘവന്‍, മാഞ്ഞൂര്‍ രഞ്ജിത്, തിരുവിഴ വിജു എസ്. ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശി മംഗലം ഇ.പി. രമേശ്, തിരുവിഴ ജി ഉല്ലാസ്, അരവിന്ദ് ഹരിദാസ്, സുനിതാ ഹരിശങ്കര്‍, ബിന്ദു കെ. ഷേണായി, ഡോ. ജയശങ്കര്‍, ഡോ. മുത്തുകുമാരന്‍, ഗുരുവായൂര്‍ നാരായണന്‍ എന്നിവരും, മൃദംഗത്തില്‍ പ്രൊഫ. വൈക്കം പി.എസ്. വേണുഗോപാല്‍, എന്‍.ഹരി, ജി. ചന്ദ്രശേഖരന്‍ നായര്‍, ഡോ. കെ. ജയകൃഷ്ണന്‍, അയ്‌മനം സജീവ്, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, കോട്ടയം സന്തോഷ്, കവിയൂര്‍ സനല്‍, ശ്രീകാന്ത് പുളിക്കന്‍, ഇലഞ്ഞിമേല്‍ സുശീല്‍ കുമാര്‍, കോടംതിരപ്പള്ളി പരമേശ്വരന്‍, അനീഷ് കുട്ടംപേരൂര്‍, ആലുവ ഗോപാലകൃഷ്ണര്‍, എളമക്കര അനില്‍കുമാര്‍, മുളങ്കാടകം സൂരജ്, അനില്‍കുമാര്‍, കടക്കാവൂര്‍ രാജേഷ് നാഥ് എന്നിവരും, ഗഞ്ചിറയില്‍ ശങ്കര സുബ്രഹ്മണ്യവും പക്കമേളമൊരുക്കി.

ഘടം വാദനത്തിന് മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍, കോവൈ സുരേഷ്, ഉടുപ്പി ബാലകൃഷ്ണന്‍, മങ്ങാട് അഞ്ചല്‍ കൃഷ്ണഅയ്യര്‍, പി.വി. നാരായണന്‍, ആലുവ രാജേഷ് എന്നിവരും, മുഖര്‍ ശംഖില്‍ കണ്ണൂര്‍ സന്തോഷ്, പരവൂര്‍ ഗോപകുമാര്‍, തിരുനക്കര രതീഷ്, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്, തൊടുപുഴ നടരാജന്‍ ഇടയ്‌ക്കയില്‍ ജ്യോതി ദാസ് ഗുരുവായൂരും, ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി.

 

Tags: Guruvayoor TempleGuruvayoorEkadasiപഞ്ചരത്ന കീര്‍ത്തനാലാപനത്തിന് അരനൂറ്റാണ്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.