Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃതത്തോട് അവഗണന; സ്‌കോളര്‍ഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 09:46 am IST
inKerala

പാലക്കാട്: സംസ്‌കൃതത്തോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. ഈ മാസം നടത്തേണ്ട സ്‌കോളര്‍ഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തില്‍. പരീക്ഷ വൈകിയാല്‍ സ്‌കോളര്‍ഷിപ്പ് തുക തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. സംസ്‌കൃത സ്പെഷല്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിലവില്‍ അറബിക് സ്പെഷല്‍ ഓഫീസര്‍ക്ക് അധികച്ചുമതല.

സംസ്ഥാനത്ത് അരലക്ഷത്തിലേറെ കുട്ടികളാണ് സംസ്‌കൃത സ്‌കോളര്‍ഷിപ്പ് എഴുതാറുള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പരീക്ഷ നടത്തിയത്. ഇക്കുറി ചോദ്യക്കടലാസ് തയാറാക്കുന്നതിന് അദ്ധ്യാപകര്‍ക്ക് ശില്പശാല നടത്തുകയോ പരീക്ഷയുടെ സര്‍ക്കുലര്‍ ഇറക്കുകയോ ചെയ്തിട്ടില്ല.

പരീക്ഷ വൈകിയാല്‍ മാര്‍ച്ചിന് മുന്‍പ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാന്‍ കഴിയില്ല. മുമ്പ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല, ചെര്‍പ്പുളശ്ശേരി, കുഴല്‍മന്ദം, ചിറ്റൂര്‍ ഉപജില്ലകളുടെ തുക പാഴാകുന്ന സാഹചര്യമുണ്ടായി. ഒരു വിദ്യാലയത്തിലെ ഓരോ ക്ലാസില്‍ നിന്നും രണ്ടുവിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ കഴിയുക. എല്‍പി വിഭാഗത്തില്‍ ഉപജില്ലയിലെ നാല് വരെ ക്ലാസുകളില്‍ നിന്നായി 40 വിദ്യാര്‍ഥികള്‍ക്ക് 100 രൂപവീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. യുപിയില്‍ മൂന്ന് ക്ലാസുകളില്‍ നിന്നായി 45 പേര്‍ക്ക് 400 രൂപവീതമാണ് ലഭിക്കുക. ഹൈസ്‌കൂളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തിലാണ് പരീക്ഷ. 90 കുട്ടികള്‍ക്ക് 600 രൂപവീതമാണ് സ്‌കോളര്‍ഷിപ്പ്, സംസ്ഥാനത്ത് 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്. 17545 വിദ്യാര്‍ത്ഥികള്‍ക്കായി 58 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷയിലൂടെ നല്‍കുന്നത്. സംസ്‌കൃത പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പ്ലാന്‍ ഫണ്ടില്‍നിന്നാണ് ഈ തുക. 96 ലക്ഷം രൂപവരെയുണ്ടായിരുന്ന ഫണ്ട് രണ്ട് ഘട്ടങ്ങളിലായി വെട്ടിക്കുറച്ച് 60 ലക്ഷം രൂപയാക്കിയിരുന്നു.

സംസ്‌കൃത ദിനവുമായി ബന്ധപ്പെട്ട വിവിധ സാഹിത്യമത്സരങ്ങള്‍, ദേശീയ സംസ്‌കൃത സെമിനാര്‍, ശില്പശാലകള്‍ എന്നിവയ്‌ക്കുകൂടി വേണ്ടിയുള്ള തുക നിലവില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ മാത്രമേ തികയുന്നുള്ളു.

സംസ്‌കൃതം സ്പെഷല്‍ ഓഫീസര്‍ തസ്തിക 2022 ജൂണ്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യം ഉറുദു സ്പെഷല്‍ ഓഫീസര്‍ക്കായിരുന്നു അധികച്ചുമതല. നിലവില്‍ അറബിക് സ്പെഷല്‍ ഓഫീസര്‍ക്കാണ് ചുമതല. സംസ്‌കൃതം സ്പെഷല്‍ ഓഫീസറുടെ റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും ഇതുവരെ നിയമനം നടത്താത്തതില്‍ ദുരൂഹതയുണ്ട്.

സ്പെഷല്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ സംസ്‌കൃതം അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കുകയോ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനതല സംസ്‌കൃതദിനാചരണം പോലും നടന്നിട്ടില്ല.സ്‌കോളര്‍ഷിപ്പ് പരീക്ഷ അവതാളത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

ഫണ്ടുകള്‍ വെട്ടിക്കുറയ്‌ക്കുന്നതും സ്പെഷല്‍ ഓഫീസറെയും റിസര്‍ച്ച് ഓഫീസറെയും നിയമിക്കാത്തതും സംസ്‌കൃതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയാണെന്ന് കെഎസ്ടിഎഫ് സംസ്ഥാന സമിതി അംഗം എച്ച്. രമേഷ് പറഞ്ഞു.

Tags: Kerala GovernmentNeglect of SanskritScholarship exam pending
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.