ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുകയാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഡിഎംകെയുമായുള്ള തന്റെ ബന്ധം ഉലച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഇടപെട്ട് ഡിഎംകെ പ്രവേശനം മുടക്കിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. പലതവണ മുഖ്യമന്ത്രി ഇതിനായി ഇടപെടല്‍ നടത്തിയെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫില്‍ ചേരാന്‍ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ അന്‍വര്‍ വര്‍ഗീയതയെ തടയുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. നാട്ടില്‍ സമാധാനപരമായി ജീവിക്കാന്‍ പറ്റുന്ന അന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ് തന്റെ ഉദ്ദേശമെന്നും അന്‍വര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: