ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങിയ ഭാരതീയ കിസാന്‍ യൂണിയന് നേതാവിനെ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്നെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ദല്‍ഹി നോയിഡയില്‍ വഴി തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ പുറപ്പെട്ടതായിരുന്നു രാകേഷ് ടികായത്ത്.
https:/twitter.com/MeghUpdates/status/1865675820049592545
ഇക്കുറി അലിഗഢില്‍ വെച്ച് തന്നെ പൊലീസ് രാകേഷ് ടിക്കായത്തിനെ പിടികൂടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. ദല്‍ഹിയില്‍ പോയി ഹൈവേയില്‍ കുത്തിയിരുന്ന് ട്രാഫിക്ക് സ്തംഭിപ്പിക്കരുതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ . എന്നാല്‍ താന്‍ ഹൈവേയില്‍ തന്നെ കുത്തിയിരിക്കുമെന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ മറുപടി. അങ്ങിനെയെങ്കില്‍ പൊലീസ് ജീപ്പില്‍ കയറേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്. ഒടുവില്‍ രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാകേഷ് ടികായത്തും യുപിയിലെ പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും എന്തെങ്കിലും പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടണമെങ്കില്‍ രംഗത്തിറക്കുന്ന സംഘമായി അധപതിച്ചിരിക്കുകയാണ് രാകേഷ് ടിക്കായത്തും സംഘവും. വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്തിരുന്നു. കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഇന്ത്യാമുന്നണിയ്ക്കോ കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിയ്ക്കോ പ്രതിസന്ധി വന്നാല്‍ കളത്തിലിറക്കുന്ന സമരജീവികളായി മാറിയിരിക്കുകയാണ് രാകേഷ് ടിക്കായത്തും കൂട്ടരും. ഇക്കുറി മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഭാരം കുറയ്ക്കാനാണ് ദല്‍ഹിയിലെ ഹൈവേ സ്തംഭിപ്പിച്ച് സമരം ചെയ്യാന്‍ രാകേഷ് ടിക്കായത്തും കൂട്ടരും എത്തിയത്. ഇന്നലെ വരെയില്ലാത്ത കര്‍ഷകപ്രശ്നം പൊടുന്നനെ ഉയര്‍ത്തിയാണ് ഇവര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തുടങ്ങിയത്. പക്ഷെ ഇക്കുറി യുപിയില്‍ വെച്ച് തന്നെ യോഗിയുടെ പൊലീസ് സമരക്കാരെ കൈകാര്യം ചെയ്യുകയായിരുന്നു. .
സമരം ചെയ്യാന്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്ന രാകേഷ് ടിക്കായത്തിനെ പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞു. ഹൈവേ സ്തംഭിപ്പിച്ച് സമരം ചെയ്യാതെ മറ്റെവിടെയെങ്കിലും സമരം ചെയ്യാനായിരുന്നു പൊലീസുദ്യോഗസ്ഥന്റെ അഭ്യര്‍ത്ഥന. തനിക്ക് ഹൈവേയില്‍ തന്നെ കുത്തിയിരിക്കണമെന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ പിടിവാശി. എങ്കില്‍ പൊലീസ് ജീപ്പില്‍ കയറിക്കോളൂ എന്ന് പൊലീസുകാരന്. ഇനിയും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞുള്ള കര്‍ഷകസമരമെന്ന പേരിലുള്ള ഹൈവേ സ്തംഭിപ്പിക്കല്‍ പരിപാടി അനുവദിക്കില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: