Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാഞ്ഞുപോയ ‘പ്രതാപ’ കാലം

യാഷ്വിന്‍ കൃഷ്ണ വി. മേനോന്‍ by യാഷ്വിന്‍ കൃഷ്ണ വി. മേനോന്‍
Dec 8, 2024, 11:48 am IST
in Entertainment

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന കൊച്ചുഗ്രാമത്തെ മലയാള സിനിമയുടെ അച്ചുതണ്ടില്‍ ചേര്‍ത്തുനിര്‍ത്തി തങ്കലിപികളാല്‍ ചരിത്രമെഴുതിച്ചേര്‍ത്ത്, തിളക്കമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച്ചവെച്ച നടന്‍ പ്രതാപചന്ദ്രന്റെ വേര്‍പാടിന് 20 വര്‍ഷം. സ്‌കൂള്‍ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്ന പ്രതാപചന്ദ്രന്‍. മലയാള സിനിമയില്‍ മഹാനടനായി തീരുമെന്ന് കാലം അന്നേ വിധിയെഴുതിയിരുന്നു. 1955 ല്‍ ഒമ്പതാം ക്ലാസും, ഗുസ്തിയും കൈമുതലായി പൊടിമീശ മുളയ്‌ക്കാത്തൊരു 15 വയസുകാരന്‍ സിനിമാ മോഹവുമായി മദിരാശിക്ക് വണ്ടി കയറി. മദിരാശില്‍ എത്തിയെങ്കിലും സിനിമയില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. മൂന്ന് വര്‍ഷം അവിടെ താമസിച്ച് മലയാളി അസോസിയേഷന്റെ റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ വിയര്‍പ്പിന്റെ വിലയെന്ന ചിത്രത്തില്‍ വാര്‍ധക്യം ബാധിച്ചൊരു വൈദ്യരുടെ വേഷമിട്ട് 21-ാം വയസ്സില്‍ പ്രതാപചന്ദ്രന്‍ മലയാള സിനിമയില്‍ വരവറിയിച്ചു. അതിനു ശേഷം കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അതൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നാട്ടിലേക്ക് വണ്ടി കയറി. പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ചു.

ആദ്യ സിനിമയായ വിയര്‍പ്പിന്റെ വില’യെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു, പ്രതാപചന്ദ്രന്റെ പിന്നീടുള്ള സിനിമാ ജീവിതത്തിലെ വിയര്‍പ്പൊഴുക്കിയുള്ള മുന്നേറ്റം. 1975ല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. പ്രതാപചന്ദ്രന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയായിരുന്നു ”ജഗദ്ഗുരു ആദി ശങ്കരാചാര്യര്‍.” പ്രേക്ഷകര്‍ക്കിടയില്‍ അത് ‘ക്ലച്ച് ‘പിടിച്ചു. ഈ സിനിമയ്‌ക്ക് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രതാപചന്ദ്രന്റെ അഭിനയ അശ്വമേധം കിതപ്പില്ലാതെ മുന്നോട്ട് കുതിച്ചുപാഞ്ഞു.

60 കളുടെ അവസാനത്തില്‍ മഞ്ഞിലാസിന്റെ ബാനറില്‍ പി.എന്‍. സുന്ദരം സംവിധാനം ചെയ്ത ”അപരാധി ” യെന്ന സിനിമയിലെ പ്രതിനായകനും, തന്റെ സമപ്രായക്കാരനുമായ മധുവിന്റെ അച്ഛനായി വേഷപ്പകര്‍ച്ച നടത്തി. അതോടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്നു. ഒരു വര്‍ഷം 38-ഓളം സിനിമകളില്‍ വരെ അഭിനയിച്ചു. പിന്നീട്, മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ കാലതാമസമുണ്ടായില്ല. സുരേഷ്ബാബു സംവിധാനം ചെയ്ത ”കോട്ടയം കുഞ്ഞച്ചനി” ല്‍ ഉള്‍പ്പടെ പല സിനിമകളിലും വേറിട്ട അഭിനയം കാഴ്‌ച്ചവച്ചാണ് പ്രതാപചന്ദ്രന്‍ പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയത്. എസ്.എന്‍. സ്വാമിയുടെ രചനയില്‍ കെ. മധു സംവിധാനം ചെയ്ത ‘ഇരുപതാം നൂറ്റാണ്ടി’ ല്‍, ‘ഇഞ്ചിക്കാട്ട് രാമകൃഷ്ണ പിള്ള’ യെന്ന മുഖ്യമന്ത്രിയെ പ്രതാപചന്ദ്രന്‍ ഉജ്ജ്വലമാക്കി. ‘ഇരുപതാം നൂറ്റാണ്ടി” ന് മുമ്പോ, പിന്നീടോ ഇത്രയേറെ സ്വാധീനം ചെലുത്തിയൊരു മുഖ്യമന്ത്രിയെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ”എടാ സിബിഐ.., എറങ്ങി വാടാ..എനിക്ക് തിരുവനന്തപുരത്ത് മാത്രമല്ല, അങ്ങ് ദല്‍ഹിയിലും ഉണ്ടെട വേണ്ടെപ്പെട്ടവര്‍. നീ പേടിക്കും.. നീയെല്ലാം പേടിക്കും. നിന്നേയെല്ലാം ഞാന്‍ പറപ്പിക്കും.” എസ്.എന്‍. സ്വാമിയുടെ കരുത്തുറ്റ രചനയും, കെ. മധുവിന്റെ സംവിധാന മികവുമുള്ള ഒരു സിബിഐ ഡയറിക്കുറിപ്പെന്ന ചിത്രത്തിലെ പ്രതാപചന്ദ്രന്റെ ആ സിംഹ ഗര്‍ജ്ജനം, മലയാളക്കര അക്കാലത്ത് ഏറ്റുപിടിച്ചതും ചരിത്രമായി.

അഭിനയിച്ച ചിത്രങ്ങളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് ശ്രദ്ധേയനായത്. മൂന്ന് പതിറ്റാണ്ടിനിടെ മുന്നൂറ്റമ്പതോളം ചിത്രങ്ങളില്‍ അസാമാന്യ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് സമാനതകളില്ലാത്ത വിധം ഭാവപ്രകടനങ്ങളിലൂടെ പ്രതാപചന്ദ്രന്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നത്. മലയാളത്തിന് പുറമെ 20 ലേറെ തമിഴ് സിനിമകളിലും വേഷമിട്ടു. അഞ്ച് സിനിമകള്‍ നിര്‍മിച്ചു. ”വാര്‍ത്ത, ഈ നാട്, മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍, രാജാവിന്റെ മകന്‍, സ്വന്തം മാളൂട്ടി, അബ്കാരി, തനിയാവര്‍ത്തനം, ചക്കരയുമ്മ, ആട്ടക്കലാശം, ജനുവരി ഒരോര്‍മ്മ, സംഘം, മനു അങ്കിള്‍, ഓഗസ്റ്റ് 1” എന്നീ സിനിമകളിലെ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയായിരുന്നു. മലയാള സിനിമകളില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പ്രതാപചന്ദ്രന്‍, 2004 ഡിസം: 16 ന് 63-ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്.

(ഗ്രാഫിക് ഡിസൈനിങ്ങ്: വിനോദ്, ഒരുമനയൂര്‍.)

Tags: മലയാള സിനിമMalayalam Movie ActorLoveMalayalamCinemaActor Prathapachandranപ്രതാപചന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

Article

സലാം സലിം…

Varadyam

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

Entertainment

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.