ഡമാസ്കസ്: ഹെസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണത്തില്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് അസ്വസ്ഥനായിരുന്നു. കാരണം അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളാണ് ഇറാനും ഹെസ്ബുള്ള തീവ്രവാദികളും. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റും ബാഷര്‍ അല്‍ അസ്സാദിന്റെ കൂട്ടുമുന്നണിക്കാരാണ്.
വിമതര്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന്റെ പിതാവ് ഹാഫെസ് അല്‍ അസാദിന്റെ പ്രതിമ വീഴ്‌ത്തുന്നു:
Today, the people of Hama announce their historic victory over the dictator and butcher, Hafez al-Assad.
A Statue of Syrian President Bashar al-Assad’s Father, Hafez al-Assad is toppled tonight by the hands of the people of the Hama City.
Hafez al-Assad is known by many Syrians… pic.twitter.com/s6u3raDMuN
— Abd alhade alani (@abdalhadealani) December 6, 2024
പക്ഷെ ബാഷര്‍ അല്‍ അസ്സാദ് ഭരണത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം മുഖത്തേറ്റ അടിയാണ്. കാരണം മധ്യേഷ്യയില്‍ നിന്നും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണ നല്‍കിയിരുന്ന നേതാവായിരുന്നു ബാഷര്‍ അല്‍ അസ്സാദ്. പണം കൊണ്ടും ആള്‍ബലം കൊണ്ടും അദ്ദേഹം പരസ്യമായി റഷ്യയെ സഹായിച്ചിരുന്നു. പക്ഷെ ഇറാനോടും ഹെസ്ബുള്ള, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദിഗ്രൂപ്പുകളോടും ഉള്ള അടുപ്പമാണ് ബാഷര്‍ അല്‍ അസ്സാദിനെ പതനത്തില്‍ എത്തിച്ചത്.
അതുകൊണ്ട് തന്നെയാണ് അമേരിക്കയും ഇസ്രയേലും ബാഷര്‍ അല്‍ അസ്സാദ് ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്ക് എതിരെ തിരിഞ്ഞേക്കും എന്ന് ഭയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും ബാഷല്‍ അല്‍ അസ്സാദ് ഭരണത്തെ വീഴ്‌ത്തുക യുഎസിന്റെയും ഇസ്രയേലിന്റെയും പ്രഖ്യാപിത ലക്ഷ്യമായിരുന്നു. അതുകൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി അവര്‍ സിറിയന്‍ പ്രസിഡന്‍റിനെതിരെ യുദ്ധം ചെയ്യുന്ന കുര്‍ദ്ദുകളെ ആയുധം നല്‍കി സഹായിച്ചത്.
ആലെപ്പോ, ഹമാ എന്നീ നഗരങ്ങള്‍ കീഴടക്കിക്കൊണ്ടുള്ള സിറിയന്‍ വിമതരുടെ മുന്നേറ്റം അപാരമായിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഇറാനും വിമതരോട് കലാപം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കില്‍ തിരിച്ചടിക്കുമെന്നും താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ശക്തമായ പിന്തുണയുള്ള വിമതര്‍ അവരുടെ കലാപം തുടര്‍ന്നു. മാത്രമല്ല, സിറിയന്‍ പട്ടാളം ആയുധമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കുര്‍ദ്ദുകളും ആയുധമെടുത്ത് ജീവന്മരണപ്പോരാട്ടം നടത്തുകയായിരുന്നു. ഇവരെ സഹായിക്കാനായി അമേരിക്കന്‍ യുദ്ധവിമാനങ്ങളും ബോംബുകള്‍ വര്‍ഷിച്ച് സിറിയയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നു. അതാണ് പിന്നീട് അധികാരം വിട്ടും രാജ്യം വിട്ടുതന്നെയും ഓടിപ്പോകാന്‍ ബാഷര്‍ അല്‍ അസ്സാദിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: