ഡമാസ്കസ്: സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതരുടെ കലാപത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിന് നാട് വിട്ട് ഓടിപ്പോകേണ്ടിവന്നു. ഇതുവരെ റഷ്യയുടെ പിന്തുണയോടെയാണ് അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതര്‍ക്ക് മുന്പില് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് പിടിച്ചുനിന്നത്.
അട്ടിമറി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് ഇറാനെ സഹായിച്ചേക്കുമെന്ന യുഎസിന്റെ ഭയം മൂലം
സിറിയന്‍ പ്രസിഡന്റ് സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസ്സാദ് ഈയിടെ ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. സിറിയയില്‍ ഇറാന്റെ പിന്തുണയുള്ള തീവ്രവാദസംഘങ്ങള്‍ സജീവമാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് അധികാരത്തില്‍ തുടരുന്നത് ഇറാന് ശക്തിപകര്‍ന്നേക്കും എന്നതിനാലാണ് വിമതകലാപത്തിലൂടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള പദ്ധതി അമേരിക്ക സജീവമാക്കിയത്.
റഷ്യ-ഉക്രൈന് യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യയ്ക്ക് ഇക്കുറി ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ബാഷര്‍ അല്‍ അസ്സാദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വനിതയായ ജൊമാന കറാദ് ഷേ ആണ് വിമതരുടെ നേതാവ്.
വിമതര്‍ ഇപ്പോള്‍ തലസ്ഥാനമായ ഡമാസ്കസിലെ പ്രസിഡന്റ് വസതി വളഞ്ഞതിന് പുറമെ കൂടുതല്‍ നഗരങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാഷര്‍ അല്‍ അസ്സാദ് റഷ്യയിലേക്ക് കടന്നെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിന്റെ ഭാര്യ, രണ്ട് കുട്ടികള്‍, ഭാര്യസഹോദരന്മാര് എന്നിവരാണ് നാട് വിട്ട് റഷ്യയിലേക്ക് ഓടിപ്പോയത്. സിറിയന്‍ പ്രസിഡന്റിന്റെ ബ്രിട്ടനില്‍ ജനിച്ച ഭാര്യ അസ്മ അല്‍ അസ്സാദ് തന്റെ മൂന്ന് കുട്ടികളോടൊപ്പം സിറിയ വിട്ടെന്ന് വെള്ളിയാഴ്ച തന്നെ വാര്‍ത്ത വന്നിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ യുഎഇയിലേക്ക് പോയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലാണ് ബാഷര്‍ അല്‍ അസ്സാദ് കുടുംബസമേതം റഷ്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ റഷ്യ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ക്രെംലിനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂം ബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ബാഷര്‍ അല്‍ അസ്സാദിനെ സഹായിക്കാന്‍ റഷ്യന്‍ പട്ടാളമില്ല
2011ല്‍ ആരംഭിച്ചതാണ് സിറയയിലെ ആഭ്യന്തര കലാപം. അന്ന് റഷ്യ നേരിട്ട് സൈന്യത്തെ അയച്ച് അമേരിക്കന്‍ സേനയെ നേരിട്ട് വിമതരെയും അടിച്ചമര്‍ത്തി ഒരു ഭരണ അട്ടിമറിയില്‍ നിന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നാല്‍ 2022ല്‍ റഷ്യ-ഉക്രൈന് യുദ്ധം ആരംഭിച്ചതോടെ റഷ്യയ്ക്ക് പൂര്‍ണ്ണമായും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന നേറ്റോ സഖ്യം ഒന്നടങ്കം റഷ്യയ്ക്കെതിരെ നിലകൊണ്ടതോടെ ഉക്രൈനെതിരായ യുദ്ധത്തില്‍ നിന്നും ശ്രദ്ധ മറ്റൊരിടത്തേക്കും പതിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായി. ഇതോടെയാണ് ഇപ്പോള്‍ അമേരിക്ക സിറിയയ്ക്കെതിരെ വിമതരെ അഴിച്ചുവിട്ടത്.
സിറിയന്‍ പട്ടാളകേന്ദ്രത്തില്‍ യുഎസ് ബോംബാക്രമണം; ലക്ഷ്യം ഇറാനെ സഹായിക്കുന്ന സിറിയന്‍ പ്രസിഡന്റ്
കഴിഞ്ഞ ഒരാഴ്ചയായി വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ കലാപം നടക്കുകയാണ്. സായുധരായാണ് വിമതര്‍ ബാഷര്‍ അല്‍ അസ്സാദിന്റെ പട്ടാളത്തെ നേരിട്ടത്. കഴിഞ്ഞ ദിവസം വിമതരെ സഹായിക്കാന്‍ സിറിയയുടെ സൈനികകേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. അമേരിക്ക സിറിയയിലെ പട്ടാളകേന്ദ്രത്തെ ആക്രമിച്ചതായി പെന്റഗണ്‍ വൃത്തങ്ങള്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കിഴക്കന്‍ സിറിയയിലെ അമേരിക്കന്‍ സൈനികക്യാമ്പില്‍ ഒരു റോക്കറ്റ് വന്ന് വീണതാണ് അമേരിക്കയുടെ പ്രകോപനത്തിന് കാരണമെന്ന് പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു. ഇറാന് പിന്തുണയുള്ള തീവ്രവാദഗ്രൂപ്പുകളും സിറിയന്‍ സര്‍ക്കാരുമാണ് ഈ റോക്കറ്റ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക കരുതുന്നത്.
ബാഷര്‍ അല്‍ അസ്സാദ് റഷ്യയിലേക്ക് കുടുംബത്തോടൊപ്പം നാട് വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വിമതര്‍ തെരുവുകളില്‍ അഴിഞ്ഞാടുകയാണ്. ബാഷര്‍ അല്‍ അസ്സാദിന്റെ പ്രതിമകള്‍ അവര്‍ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: