ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ലാന്‍ഡ് ജിഹാദിനും ലൗ ജിഹാദിനുമെതിരെ ഹിന്ദുഐക്യത്തിന് ആഹ്വാനം ചെയ്ത് ഉത്തരകാശിയില്‍ മഹാപഞ്ചായത്ത്. ദേവഭൂമിയെന്ന ഉത്തരാഖണ്ഡിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണമെന്നും ഭീഷണികള്‍ക്കെതിരെ ഒന്നിക്കണമെന്നും മഹാപഞ്ചായത്ത് സംഘടിപ്പിച്ച ദേവഭൂമി വിചാര്‍ മഞ്ച് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പരിപാടിയെ അഭിവാദ്യം ചെയ്ത ബിജെപി നേതാവ് ടി. രാജ സിങ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയോട് ആവശ്യപ്പെട്ടു. ലാന്‍ഡ് ജിഹാദിന് അത് മാത്രമാണ് പോംവഴി.
ഹിന്ദുക്കള്‍ക്ക് പവിത്രമായ പ്രദേശങ്ങളൊക്കെ കൈയടക്കി കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന ആസൂത്രിത പ്രവണത കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരകാശിയുടെ ധാര്‍മ്മിക പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് പഞ്ചായത്തില്‍ സംസാരിച്ച ഗംഗോത്രി എംഎല്‍എ സുരേഷ് സിങ് ചൗഹാന് പറഞ്ഞു. ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗംഗാതീരത്തെ കശാപ്പുശാലകള്‍ അടച്ചുപൂട്ടിയ യുവാക്കളെ സുരേഷ് സിങ് ചൗഹാന് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: