Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തകര്‍ക്കരുത്, അഭിമാനമാണ് കലാമണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 02:21 am IST
in Editorial

മഹാകവി വള്ളത്തോളും കേരള കലാമണ്ഡലവും എക്കാലവും മലയാളികളുടെ അഭിമാനമാണ്. എന്നാല്‍ അടുത്തകാലത്തായി അവിടെ നിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ അത്ര അഭിമാനകരമല്ല. പാരമ്പര്യ കലകളും അനുഷ്ഠാന കലാരൂപങ്ങളും സംരക്ഷിക്കാനുറച്ച് മഹാകവിയും കൂട്ടരും ആരംഭിച്ച പ്രസ്ഥാനം ഇന്ന് തകര്‍ച്ചയെ നേരിടുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം കലാമണ്ഡലത്തിലെ താല്‍ക്കാലിക അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന വാര്‍ത്ത കലാസ്‌നേഹികളെ ഞെട്ടിച്ചു. പരിതാപകരമായ അവസ്ഥയിലേക്ക് ഈ സരസ്വതി ക്ഷേത്രത്തെ എത്തിച്ചതിന് ഉത്തരവാദികള്‍ മാറിമാറി വന്ന ഭരണകൂടങ്ങളും കലാമണ്ഡലത്തിന് ഭരണ നേതൃത്വം നല്‍കിയവരുമാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് കലാമണ്ഡലം ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ന്നു വികസിച്ചത്. പിന്നീട് രാഷ്‌ട്രീയ അതിപ്രസരവും ഇഷ്ടക്കാരുടെ നിയമനവും മൂലം കലയ്‌ക്കു പകരം സ്വാര്‍ത്ഥതയും പാര്‍ട്ടി രാഷ്‌ട്രീയവും വളരുന്ന ഇടമായി അവിടം മാറി. കല്‍പിത സര്‍വ്വകലാശാലാ പദവി ലഭിച്ചപ്പോഴെങ്കിലും അക്കാദമിക മികവ് കൈവരിക്കുമെന്നും അഭിമാനാര്‍ഹമായ നിലയിലേക്ക് കലാമണ്ഡലം ഉയരുമെന്നും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സര്‍വകലാശാലാ പദവിയുടെ മറവില്‍ തന്നിഷ്ടപ്രകാരം ഒട്ടേറെ അനധികൃത നിയമനങ്ങളാണ് ഭരണ നേതൃത്വം നടത്തിയത്. പാഴ്‌ചെലവുകളേറുകയും വരുമാനം കണ്ടെത്താനാകാതെ വരികയും ചെയ്തതോടെയാണ് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയത്.

അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ല. ഈ നിലയ്‌ക്ക് മുന്നോട്ടു പോകാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് താല്‍ക്കാലിക അദ്ധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്. സാംസ്‌കാരിക സ്ഥാപനങ്ങളുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ അതത് സ്ഥാപനങ്ങള്‍ സ്വയംവഹിക്കണമെന്നും ബജറ്റില്‍ വകയിരുത്തുന്ന പ്ലാന്‍ ഫണ്ടിന് പുറമേ മറ്റ് ഗ്രാന്റുകള്‍ ഒന്നും ഇനി അനുവദിക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ഇതോടെയാണ് പിരിച്ചുവിടല്‍ എന്ന നിലപാടിലേക്ക് കലാമണ്ഡലം ഭരണസമിതി എത്തിയത്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയായിരുന്നു ഇത്. കച്ചവട സ്ഥാപനത്തില്‍ പോലും കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്. ഇതെല്ലാം ലംഘിച്ചായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്. നവംബര്‍ 30നാണ് ഡിസംബര്‍ ഒന്നു മുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കാണിച്ച് 128 പേര്‍ക്ക് നോട്ടീസ് നല്‍കുന്നത്. വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കലാമണ്ഡലം അധികൃതര്‍ യുജിസി തസ്തികയിലേക്ക് 28 അദ്ധ്യാപകരെ നിയമിക്കാന്‍ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇവരെക്കൂടി നിയമിച്ചാല്‍ പ്രതിമാസം മൂന്നു കോടി രൂപയോളം ശമ്പളയിനത്തില്‍ അധികമായി കണ്ടെത്തേണ്ടി വരും. 20000 രൂപയുടെ താല്‍ക്കാലിക അധ്യാപകരെ നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥാപനം എങ്ങനെയാണ് മൂന്നു കോടി അധികമായി കണ്ടെത്തുക എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് വാശി പിടിച്ചാണ് ചാന്‍സലര്‍ സ്ഥാനത്ത് മല്ലിക സാരാഭായിയെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇപ്പോള്‍ അവര്‍ കലാമണ്ഡലത്തിന് ബാധ്യതയായി. ഗവര്‍ണര്‍ക്ക് ചാന്‍സലറുടെ ചുമതല നിര്‍വഹിക്കാന്‍ ഒരു രൂപ പോലും നല്‍കിയിരുന്നില്ല. മല്ലിക സാരാഭായിക്ക് പ്രതിമാസം മൂന്നുലക്ഷം രൂപയോളമാണ് പ്രതിഫലം. പുറമേ യാത്രാ, താമസ ചെലവുകള്‍. വല്ലപ്പോഴും എത്തുന്ന ചാന്‍സലര്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ മൂന്നോ നാലോ ദിവസം വിശ്രമിച്ച് തിരിച്ചു പോയത്കൊണ്ട് സ്ഥാപനത്തിന് ഒരു നേട്ടവുമില്ല. മല്ലിക ചാന്‍സലര്‍ ആകുന്ന സമയത്ത് അവരും സര്‍ക്കാരും നല്‍കിയ ചില വാഗ്ദാനങ്ങള്‍ ഉണ്ട്. കലാമണ്ഡലത്തെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി വേദികളില്‍ എത്തിക്കും എന്നതായിരുന്നു അതിലൊന്ന്. ഒരു വേദി പോലും അവരുടേതായി ലഭിച്ചിട്ടില്ല. മുന്‍പു നിത്യ ചെലവ് കണ്ടെത്തിയിരുന്നത് ദേശത്തും വിദേശത്തും കിട്ടുന്ന വേദികളില്‍ നിന്നായിരുന്നു. അതും നിലച്ചു. പരിപാടികള്‍ അവതരിപ്പിക്കുന്നതിലെ വരുമാനത്തിന്റെ ഒരു വിഹിതം കലാകാരന്മാര്‍ക്ക് നല്‍കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. കല്‍പ്പിത സര്‍വ്വകലാശാലയായതോടെ ആ പതിവ് നിര്‍ത്തി. ഇതോടെ പുറത്ത് പരിപാടി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്കും താല്പര്യം കുറഞ്ഞു. പരിപാടികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഭരണ നേതൃത്വത്തിനായുമില്ല. ഇതിനു പുറമേയാണ് വഴിവിട്ട നിയമനങ്ങള്‍.

പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ബഹുമുഖ പ്രവര്‍ത്തന പദ്ധതി വേണം. വരുമാനം കണ്ടെത്തലാണു പ്രധാനം. നഷ്ടപ്പെട്ട പേരും പ്രതാപവും തിരിച്ചുപിടിച്ചാല്‍ ധാരാളം വേദികള്‍ ദേശത്തും വിദേശത്തും ലഭിക്കും. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുകയാണ് മറ്റൊന്ന്. ബൃഹത്തായ സര്‍വകലാശാലയ്‌ക്ക് വേണ്ട സംവിധാനങ്ങളൊന്നും കലാമണ്ഡലത്തിന് ആവശ്യമില്ല. ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ പാഴ് ചെലവുകള്‍ നിയന്ത്രിക്കണം. സംസ്ഥാന സര്‍ക്കാരിന് ഈ സ്ഥാപനം വിജയകരമായി നടത്താനാവില്ലെങ്കില്‍ കേന്ദ്രസാംസ്‌കാരിക വകുപ്പിന് കൈമാറണം. മഹാകവി വള്ളത്തോളിനോടും കലാമണ്ഡലത്തെ വളര്‍ത്തിയവരോടുമുള്ള കടപ്പാട് അങ്ങനെയെങ്കിലും നിര്‍വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.

Tags: financial crisisKerala KalamandalamMallika Sarabhai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.