ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. പാര്‍ട്ടി വിടുന്നവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും കളളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ പതിവ് രീതിയാണ് ഇവിടെയും.
ഭാര്യ മിനിസ നല്‍കിയ പരാതിയിലാണ് കേസ്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ആലപ്പുഴ ഏരിയ കമ്മറ്റി അംഗമായിരുന്നു അഡ്വ. ബിപിന്‍ സി ബാബു.
രണ്ട് ദിവസം മുന്‍പാണ് ബിപിന്‍ സി ബാബുവിനെതിരെ ഭാര്യ പരാതി നല്‍കിയത്. കേസില്‍ ബിപിന്‍ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. ബിപിന്‍ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യ പരാതിയില്‍ പറയുന്നു. തന്റെ കരണത്തടിച്ചു, ഇസ്തിരി പെട്ടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. മര്‍ദിച്ചുവെന്നും ഭാര്യ പറയുന്നു.
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിപിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്ന് ബിപിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രന്‍ പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021 -23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ,എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് , സ്‌റ്റേറ്റ് കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു.
കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യനെ സിപിഎം ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ബിപിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക