ധാക്ക: ഇസ്കോണ്‍ എന്ന അന്താരാഷ്‌ട്ര തലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ സന്യാസിമാരെ ബംഗ്ലാദേശിലെ സര്‍ക്കാര്‍ വേട്ടയാടുന്ന വേളയില്‍, നാല് സന്യാസിമാരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇവരെ കണ്ടാല്‍ തീവ്രവാദികളാണെന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്കോണ്‍ വക്താവ് രാധാരമണ്‍ ദാസ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഇസ്കോണിന്റെ നാല് സന്യാസിമാരുടെ ഫോട്ടോകള്‍ ആണിത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സന്യാസിയായ ശ്യാം ദാസ് പ്രഭു ഉള്‍പ്പെടെയുള്ള നാല് സന്യാസിമാരുടെ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.
ഇസ്കോണ്‍ വക്താവ് രാധാരമണ്‍ ദാസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്:
Do they look like terrorists? All of them have been arrested by Bangladeshi police without any reason. #ISKCON #FreeISKCONMonks pic.twitter.com/q60qzDD0Ct
— Radharamn Das राधारमण दास (@RadharamnDas) December 1, 2024
ഈ സന്യാസിമാരെ കണ്ടാല്‍ തീവ്രവാദികളാണെന്ന് തോന്നുന്നുണ്ടോ? എന്ന് ഇസ്കോണ്‍ വക്താവ് രാധാരമണ്‍ ദാസ് ചോദിക്കുന്നു. ഇപ്പോള്‍ ബംഗ്ലാദേശില്‍ ഇസ്കോണ്‍ എന്ന ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്വാമിമാരെ തീവ്രവാദികളെപ്പോലെയാണ് അവിടുത്തെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ കാണുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്.
ബംഗ്ലാദേശില്‍ രണ്ട് ഇസ്കോണ്‍ പ്രസ്ഥാനത്തിന്റെ സ്വാമിമാരെ കാണാനില്ലെന്നും പരാതിയുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ഇസ്കോണ്‍ അംഗമായ സ്വാമി ചിന്മോയ് കൃഷ്ണദാസിന്റെ രണ്ട് ശിഷ്യന്മാരെയാണ് കാണാനില്ലെന്ന് പരാതി.
ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സ്വാമി ചിന്മോയ് കൃഷ്ണദാസ് ഇപ്പോഴും ജയിലിലാണ്. ചിന്മോയ് കൃഷ്ണദാസിന്റെ ശിഷ്യന്‍ ശ്യാം ദാസ് പ്രഭുവും ജയിലില്‍ തന്നെ. ചിന്മോയ് കൃഷ്ണദാസിന്റെ രണ്ട് ശിഷ്യന്മാരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായി. ഇവരെ അറസ്റ്റ് ചെയ്തതായി ഒരു അറിയിപ്പും ഇല്ല.
ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 63 ഇസ്കോണ്‍ സ്വാമിമാരെ ബംഗ്ലാദേശ് തടഞ്ഞുവെച്ചതായും പറയുന്നു.ഇന്ത്യയിലേക്ക് വരാന്‍ എല്ലാ നിയമപരമായ രേഖകളും കയ്യിലുള്ള സ്വാമിമാരെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തടഞ്ഞുവെച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ചുമതലയുള്ള മുഹമ്മദ് യൂനസിന്റെ നിര്‍ദേശപ്രകാരമാണ് സ്വാമിമാരെ തടഞ്ഞതെന്നറിയുന്നു.
ഇസ്കോണ്‍ സന്യാസിമാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: