കോട്ടയം: കോട്ടയം നഗരത്തിലെ പ്രധാന ആകര്‍ഷണമാകുമെന്ന് കരുതിയിരുന്ന ആകാശപാതയില്‍ ഇനി പ്രതീക്ഷ വേണ്ട. എങ്ങിനെയും അതു പൊളിച്ചു കളയാനുള്ള കരുനീക്കത്തിലാണ് സിപി എം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‌റെ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട ആകാശപാതയ്‌ക്കെതിരെ തുടക്കംമുതല്‍ സിപി എം പുലര്‍ത്തിപ്പോന്ന ശത്രുതാ മനോഭാവം അതിന്‌റെ പൂര്‍ണ്ണതയിലേക്ക് എത്തുകയാണ്. ഫണ്ടുകള്‍ തടഞ്ഞും, വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കോടതി കയറ്റിയും ആകാശപാതയുടെ പണി തടസപ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു ഘട്ടത്തില്‍, പൂര്‍ത്തിയാക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേ എന്നു വരെ കോടതി ചോദിക്കുന്ന സ്ഥതിയും എത്തി. ഇപ്പോഴിതാ നിലവില്‍ പണിതു വച്ചിരിക്കുന്ന സ്ട്രക്ച്ചര്‍ തുരുമ്പു പിടിച്ച് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്നു. വര്‍ഷങ്ങളായി പണി മുടങ്ങിക്കിടക്കുന്നതിനാല്‍ തുരുമ്പു പിടിച്ചുവെന്നത് ശരിയാണ്. എന്നാല്‍ തുരുമ്പെടുത്തു പോകാന്‍ കാരണമെന്താണെന്നത് ആരും ചൂണ്ടിക്കാട്ടുന്നില്ല. ഒരു മെയിന്‌റനന്‍സുമില്ലാതെ കിടന്നാല്‍ ഇരുമ്പ് തുരുമ്പെടുക്കാതെങ്ങിനെയാണ്? നിര്‍മ്മാണത്തിന്‌റെ തുടക്കത്തിലുണ്ടായ പാകപ്പിഴയും സുരക്ഷാ പ്രശ്‌നമായി എടുത്തുകാണിക്കുന്നു. ആകാശപാതയുടെ ഒരു തൂണ് വൃത്തത്തിന് പുറത്താണ് . ഏച്ചുകെട്ടിയാണ് അത് പ്രധാന ഭാഗത്തോട് ചേര്‍ത്തുവച്ചിരിക്കുന്നത്. ാ
ഏതായാലുംഇപ്പോള്‍ സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് ആകാശപാത പൊളിച്ചുകളയാനുള്ള പ്രയത്‌നത്തിലാണ് സിപിഎം എന്ന പാര്‍ട്ടി. സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറാണ് അതിന്‌റെ ഉത്‌സാഹകമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: