മലപ്പുറം:എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. വാഴക്കാടാണ് സംഭവം.
വയനാട് നൂല്‍പ്പുഴ സ്വദേശി ഷൊഹൈല്‍ റസാഖ് ,മലപ്പുറം എടവണ്ണപാറ സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടവണ്ണപ്പാറയില്‍ ഇവര്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് ഒന്നര ഗ്രാം എംഡി.എംഎയും ഒന്നരഗ്രാം കഞ്ചാവും പിടികൂടിയത്.
ആദര്‍ശിന്റെ പേരില്‍ നേരത്തേ പോക്സോ കേസുമുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: