India

ഗൗതം അദാനിക്കെതിരെ യുഎസ് കോടതി കൈക്കൂലിക്കുറ്റം ചാര്‍ത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ്; ഇതോടെ മിണ്ടാട്ടം മുട്ടി രാഹുല്‍ ഗാന്ധി

ഗൗതം അദാനിക്കോ മരുമകന്‍ സാഗര്‍ അദാനിയ്ക്കോ എതിരെ യുഎസ് കോടതി കൈക്കൂലിക്കുറ്റം ചാര്‍ത്തിയിട്ടില്ല എന്ന ശക്തമായ പ്രസ്താവനയുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരെ മിണ്ടാട്ടമില്ലാതായി. യുഎസ് കോടതി അദാനിയ്ക്കെതിരെ കൈക്കൂലി നല്‍കിയ കുറ്റവും അതിനുള്ള ശിക്ഷയും വിധിച്ചുവെന്ന വാര്‍ത്ത വന്നതോടെ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന പ്രസ്താവനയുമായി രംഗത്ത് വന്ന രാഹുല്‍ ഗാന്ധി വരെ മൗനം പാലിച്ചിരിക്കുകയാണ്.

Published by

ന്യൂദല്‍ഹി: ഗൗതം അദാനിക്കോ മരുമകന്‍ സാഗര്‍ അദാനിയ്‌ക്കോ എതിരെ യുഎസ് കോടതി കൈക്കൂലിക്കുറ്റം ചാര്‍ത്തിയിട്ടില്ല എന്ന ശക്തമായ പ്രസ്താവനയുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരെ മിണ്ടാട്ടമില്ലാതായി. യുഎസ് കോടതി അദാനിയ്‌ക്കെതിരെ കൈക്കൂലി നല്‍കിയ കുറ്റവും അതിനുള്ള ശിക്ഷയും വിധിച്ചുവെന്ന വാര്‍ത്ത വന്നതോടെ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന പ്രസ്താവനയുമായി രംഗത്ത് വന്ന രാഹുല്‍ ഗാന്ധി വരെ മൗനം പാലിച്ചിരിക്കുകയാണ്.

ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റമില്ലെന്നും സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ ആരോപിച്ചു.

യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തിലോ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവില്‍ പരാതിയിലോ ഗൗതം അദാനിയും സാഗര്‍ അദാനിയും വിനീത് ജെയിനും യുഎസ് ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട് ലംഘിച്ചതായി പറയുന്നില്ല. നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തില്‍ അഞ്ച് കുറ്റങ്ങളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഒന്നാമത്തെയും അഞ്ചാമത്തെയും കുറ്റമാണ് രൂക്ഷമായ കുറ്റങ്ങള്‍. യുഎസ് ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട് ലംഘിക്കുന്നതിന് ഗൂഢാലോചന നടത്തി എന്നതാണ് ഒന്നാമത്തെ ശക്തമായ കുറ്റം. നീതിയെ തടസ്സപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി എന്നതാണ് അഞ്ചാമത്തെ കുറ്റം. ഈ ഒന്നാമത്തെയും അഞ്ചാമത്തെയും കുറ്റങ്ങളില്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവരുടെ പേരുകള്‍ ഇല്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കുറ്റപത്രത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് മൂന്ന് അദാനി ഗ്രൂപ്പ് ഡയറക്ടര്‍മാരും അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ നേരിടുന്നതായുള്ള തെറ്റായ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എക്‌സിക്യൂട്ടീവുകളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

‘വസ്തുതകള്‍ക്ക് നിരക്കാത്ത യുഎസ് നടപടിയും തെറ്റായ റിപ്പോര്‍ട്ടിങ്ങും ഇന്ത്യന്‍ കമ്പനിക്ക് കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. അന്താരാഷ്‌ട്ര പദ്ധതികള്‍ റദ്ദാക്കല്‍, സാമ്പത്തിക വിപണിയിലെ ആഘാതം എന്നിവയിലേക്ക് നയിച്ചു. ഇത് കമ്പനിയെ കാര്യമായി ബാധിച്ചു’- അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.ചിലപ്പോള്‍ ആരോപണം ഉന്നയിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്. അങ്ങിനെയെങ്കില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക