ബെംഗളൂരു കോംപ്ലക്സിലും വിവിധ പ്രോജക്ടുകളിലുമായി 229 ഒഴിവുകള്‍
കരാര്‍ നിയമനം 5-7 വര്‍ഷത്തേക്ക്
ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 10 വരെ.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) ബെംഗളൂരു കോംപ്ലക്സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. 229 ഒഴിവുകളുണ്ട്. ബെംഗളൂരു കോംപ്ലക്സ്-ഇലക്ട്രോണിക്സ്-48, മെക്കാനിക്കല്‍-52, കമ്പ്യൂട്ടര്‍ സയന്‍സ്-75, ഇലക്ട്രിക്കല്‍-2. അംബാല/ജോധ്പൂര്‍/ബധിന്‍ഡ- ഇലക്ട്രോണിക്സ്-3, മുംബൈ, വിശാഖപട്ടണം- ഇലക്ട്രോണിക്സ്-24, വിശാഖപട്ടണം, ദല്‍ഹി, ഇന്തോര്‍-കമ്പ്യൂട്ടര്‍ സയന്‍സ്-10, ഗാസിയാബാദ്- ഇലക്ട്രോണിക്സ്-10, കമ്പ്യൂട്ടര്‍ സയന്‍സ്-5.
(സംവണേതര ഒഴവുകള്‍/ജനറല്‍ 99, ഒബിസി-നോണ്‍ ക്രീമിലെയര്‍ 61, എസ്സി 32, എസ്ടി 17, ഇഡബ്ല്യുഎസ് 20). ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ നാലുവര്‍ഷത്തെ അംഗീകൃത ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്രായപരിധി 1.11.2024 ല്‍ 28 വയസ്. ഒബിസികള്‍ക്ക് 3 വര്‍ഷവും എസ്സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും പിഡബ്ല്യുബിഡി/ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
യോഗ്യതാപരീക്ഷ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മതി.
അപേക്ഷാ ഫീസ് 472 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in/careers- ല്‍നിന്നും ഡൗണ്‍ലോഡ്ചെയ്യാം. ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഇതില്‍ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി നിയമിക്കും. ശമ്പള നിരക്ക് 40,000-1,40,000 രൂപ. (ഏകദേശം 12-12.5 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ശമ്പളം). ഡിഎ, എച്ച്ആര്‍എ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ചികിത്സാസഹായം, ഇന്‍ഷുറന്‍സ്, പെന്ഷന് മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: