ശബരിമല: സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയോടു ചേര്‍ന്നുള്ള മെഡിക്കല്‍ ലാബില്‍ ജീവനക്കാര്‍ക്ക് അമിത ജോലി ഭാരം. രണ്ടു പേര്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ഇവര്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുമാണ്.
സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി ഫലം രേഖപ്പെടുത്തി നല്‍കേണ്ട ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്. ഏറെ ശ്രദ്ധ ആവശ്യമുള്ള പരിശോധനകളാണ് നടത്തേണ്ടത്. ഇതിന്റെ ഫലം രേഖപ്പെടുത്തി നല്‍കുകയും വേണം. പകലും രാത്രിയും വ്യത്യാസമില്ലാതെ നിരവധി തീര്‍ത്ഥാടകരാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്.
8 ഡോക്ടര്‍മാര്‍ സേവനത്തിന് ഉള്ളതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകും. തീര്‍ത്ഥാടനത്തിന്റെ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ ജീവനക്കാരുടെ പരിമിതി മെഡിക്കല്‍ ലാബിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.











