അസം: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ അസമിനെ ഒന്നാം ഇന്നിങ്സില്‍ 233 റണ്‍സിന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിന്റെ പ്രകടനമാണ് അസമിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടിയ കേരളം അസമിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സ്കോര്‍ 37ല്‍ നില്‍ക്കെ ഓപ്പണര്‍ കൗശിക് രഞ്ജന്‍ ദാസിനെ പുറത്താക്കിയാണ് തോമസ് മാത്യു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വൈകാതെ രാജ് വീര്‍ സിങ്ങിനെയും ധ്യുതിമോയ് നാഥിനെയും തോമസ് തന്നെ മടക്കി. മറുവശത്ത് രണ്ട് വിക്കറ്റുമായി കാര്‍ത്തിക്കും പിടിമുറുക്കിയതോടെ ഒരു ഘട്ടത്തില്‍ അഞ്ചിന് 62 റണ്‍സെന്ന നിലയിലായിരുന്നു അസം. വാലറ്റക്കാര്‍ അടക്കം നടത്തിയ ചെറുത്തു നില്പാണ് അസം സ്കോര്‍ 200 കടത്തിയത്. ഒന്‍പതാമതായി ബാറ്റ് ചെയ്യാനെത്തി 65 റണ്‍സെടുത്ത ഹിമന്‍ശു സാരസ്വത് ആണ് അസമിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ആയുഷ്മാന്‍ മലാകര്‍ 31 ഉം ദീപാങ്കര്‍ പോള്‍ 30ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ഒന്‍പതില്‍ നില്‍ക്കെ ഓപ്പണര്‍ അഹമ്മദ് ഖാന്റെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കാതെ അക്ഷയും 15 റണ്‍സുമായി സൗരഭും മടങ്ങി. അസമിന് വേണ്ടി ആയുഷ്മാന്‍ മലാകര്‍, അനുരാഗ് ഫുകന്, ഹിമന്‍ശു സാരസ്വത് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: