Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉത്തമ മാതൃക: കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മൾട്ടിലാബ് അമൃതയിൽ പ്രവർത്തനമാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 10:56 am IST
inKerala, Health
അധികൃതർ എസ്ഇഇആർ ലാബിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്നു. അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ സമീപം

അധികൃതർ എസ്ഇഇആർ ലാബിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്നു. അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ സമീപം

അമൃതപുരി (കൊല്ലം): കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മൾട്ടിലാബ് സംവിധാനമായ സസ്‌റ്റെയ്‌നബിൾ ഇക്കോസിസ്റ്റം ആന്റ് എൻവയോൺമെന്റൽ റെസ്‌ലിയൻസ് (എസ് ഇ ഇ ആർ) ലാബ് അമൃതയിൽ പ്രവർത്തനമാരംഭിച്ചു. വാട്ടർ സസ്‌റ്റെയ്‌നബിലിറ്റി ലാബ്, സോയിൽ ഇക്കോസിസ്റ്റം ലാബ്, മൈക്രോബയോളജി ലാബ്, മറൈൻ ഇക്കോസിസ്റ്റം ലാബ് എന്നിങ്ങനെ നാല് ലാബുകൾ ചേർന്നതാണ് എസ് ഇ ഇ ആർ ലാബ്.

അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച എസ് ഇ ഇ ആർ ലാബ് സുസ്ഥിര വികസനത്തിനായി ഒന്നിലധികം മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ യൂറോപ്പ് മാതാ അമൃതാനന്ദമയി സെന്റർ ഡയറക്ടർ സ്വാമി ശുഭാമൃതാനന്ദ പുരി എസ് ഇ ഇ ആർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അമൃതപുരി ക്യാമ്പസിൽ ആരംഭിച്ചിട്ടുള്ളത് കേവലം ഒരു ലാബ് എന്നതിലുപരി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു ഉത്തമ മാതൃകയാണെന്നും സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വരുന്ന തലമുറക്ക് പ്രചോദനമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സർവകലാശാലയുടെ പ്രൊവോസ്റ്റും അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ, ഗവേഷണവിഭാഗം മേധാവി ഡോ. സുധ അർലിക്കട്ടി എന്നിവർ സംസാരിച്ചു.

ജലം, സമുദ്രം, മണ്ണ് തുടങ്ങിയ ഘടകങ്ങളിൽ വരുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിനും പഠനവിധേയമാക്കുന്നതിനു വേണ്ടിയുമാണ് സർവകലാശാലയുടെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശപ്രകാരം എസ് ഇ ഇ ആർ ലാബ് പ്രവർത്തനമാരംഭിച്ചത്. ജലത്തിന്റെ ഗുണനിലവാര പരിശോധന അവയുടെ വിശകലനം തുടങ്ങിയ സൗകര്യങ്ങളാണ് വാട്ടർ സസ്‌റ്റെയ്‌നബിലിറ്റി ലാബിൽ ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ലാബിന്റെ പ്രവർത്തനം. മണ്ണിന്റെ ഗുണനിലവാര പരിശോധനയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് സോയിൽ ഇക്കോസിസ്റ്റം ലാബ്. ഇതിനു പുറമെ ആവാസവ്യവസ്ഥയുടെ ആരോഗ്യം, രോഗ പരിപാലനം എന്നിവയിൽ സൂക്ഷ്മാണുക്കളുടെ പങ്ക് കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന മൈക്രോബയോളജി ലാബ്, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ മറൈൻ ഇക്കോസിസ്റ്റം ലാബ് എന്നിവയാണ് എസ് ഇ ഇ ആർ ലാബിന്റെ മറ്റു രണ്ട് ഘടകങ്ങൾ.

പുതിയ തലമുറക്കിടയിൽ സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുക, ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുക എന്നതൊക്കെയാണ് എസ് ഇ ഇ ആർ ലാബിന്റെ പ്രഥമ ലക്ഷ്യങ്ങളെന്നും ലാബിന്റെ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരവികസനത്തിന്റെ നേതൃനിരയിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നും എസ് ഇ ഇ ആർ ലാബ് അധികൃതർ അറിയിച്ചു.

Tags: kollamMatha amrithanandamayiAmrithapuriintegrated multi labSEER
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.