മുംബൈ: മുസ്ലിങ്ങള്‍ ബിജെപിയ്‌ക്ക് എതിരാണെന്ന ധാരണ തിരുത്തുന്നതായിരുന്നു മഹാരാഷ്ടയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ പ്രകടനം.ഏകദേശം 20 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരുള്ള 38 മണ്ഡലങ്ങളില്‍ ബിജെപി 14 സീറ്റുകളില്‍ വിജയിച്ചു.
ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ല്‍ നടന്ന നിമയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട നിലയാണ്. 2019ല്‍ ഈ 38 മണ്ഡലങ്ങളില്‍ വെറും 11 സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്ക് വിജയിക്കാന്‍ സാധിച്ചുള്ളൂ.
അതേ സമയം ഇതേ മേഖലയില്‍ കോണ്‍ഗ്രസ് കൂടുതല്‍ തകരുകയായിരുന്നു. ആകെയുള്ള 38 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് വെറും അഞ്ച് മണ്ഡലങ്ങലില്‍ മാത്രം. 2019ല്‍ ഇതേ മേഖലയില്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിരുന്നു. അതായത് ഈ നിയോജകമണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സുലഭമായി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനുള്ള മുസ്ലിം വോട്ടുകളില്‍ കുറവ് വന്നു.
സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ പെന്‍ഷന്‍ നല്‍കുന്ന ലഡ്കി ബഹിന്‍ പദ്ധതിയ്‌ക്ക് മുസ്ലിം സ്ത്രീകളുടെ ഇടയില്‍ വലിയ സ്വീകാര്യത ബിജെപിയ്‌ക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക