India

ബൈഡനെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ രാഹുൽ മാപ്പ് പറയണം : നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ

Published by

ന്യൂദൽഹി : അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ വൈജ്ഞാനിക കഴിവുകളെ അവഹേളിക്കുന്ന പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ പ്രാക്ടീഷണർമാർ രംഗത്ത്.

ഇതിനെ പരാമർശിച്ചുകൊണ്ട് മുൻ കോൺഗ്രസ് അധ്യക്ഷയും രാഹുൽ ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധിക്ക് നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ ഭാരത് (എൻഎംഒഭാരത്) അഖിലേന്ത്യാ പ്രസിഡൻ്റ് സി.ബി ത്രിപാഠി കത്ത് എഴുതി.

രാഹുലിന്റെ അഭിപ്രായങ്ങൾ വാർദ്ധക്യത്തെക്കുറിച്ചും വൈജ്ഞാനിക ആരോഗ്യത്തെക്കുറിച്ചും ഹാനികരമായ സങ്കൽപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ എഴുതി. കൂടാതെ ഒരു പൊതു ഇടത്തിൽ അത്തരം പ്രസ്താവനകൾ നടത്തുന്നത് മൂലം തെറ്റായ വിവരങ്ങൾ പ്രചരിക്കുകയും യഥാർത്ഥ രോഗികളുടെ ധാരണയെയും ചികിത്സയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ത്രിപാഠി കത്തിൽ കൂട്ടിച്ചേർത്തു.

നവംബർ 16 ന് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബൈഡനെ പരാമർശിച്ച് കൊണ്ട് പ്രധാനമന്ത്രി മോദിയെ അവഹേളിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിന്റെ മുൻ പ്രസിഡൻ്റിനെ പോലെ ഓർമ്മക്കുറവ് അനുഭവപ്പെടുന്നതായി തോന്നുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by