Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നദാല്‍ ഒഴിഞ്ഞു; രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 04:57 am IST
in Sports

മലാഗ: സ്വന്തം നാട്ടില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഡേവിസ് കപ്പ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പരാജയപ്പെട്ടതോടെ ടെന്നിസില്‍ നിന്നും ഒരു ഇതിഹാസം കൂടി കൊഴിഞ്ഞു. രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍- റാഫേല്‍ നദാല്‍. ഇടം കൈകൊണ്ടു തൊടുക്കുന്ന താരത്തിന്റെ സ്വതസിദ്ധമായ പവര്‍ഫുള്‍ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ കാണാമറയത്തായിട്ട് കാലമേറെയായി. പരിക്കും പ്രായവും അലട്ടാന്‍ തുടങ്ങിയത് മുതല്‍ ആ അതിവേഗ ഷോട്ടുകള്‍ പലതും ഓര്‍മകളില്‍ തന്നെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി യഥാര്‍ത്ഥ നദാലിന്റെ നിഴല്‍ പോലും കളത്തില്‍ കാണാനാകുന്നില്ല. ഇന്നലത്തെ ഡേവിസ് കപ്പ് പോരാട്ടത്തിലെ സ്‌പെയിന്റെ സിംഗിള്‍സ് പോരാട്ടത്തോടെ കോര്‍ട്ടിലെ ഇതിഹാസത്തിന്റെ സാന്നിധ്യം പോലും മറഞ്ഞിരിക്കുന്നു. ഇനി സൈഡ് ലൈനില്‍ മുന്‍ താരമായി, തികഞ്ഞ ആസ്വാദകനായി നദാലും ഇരിപ്പുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

സിംഗിള്‍സ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ് ആണ് നദാലിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-4.

പ്രാദേശിയ സമയം ചൊവ്വാഴ്ച അര്‍ദ്ധരാത്രി കഴിയുമ്പോഴായിരുന്നു മലാഗയിലെ മത്സരം.

നദാല്‍ പരാജയപ്പെട്ടെങ്കിലും യുവതാരം കാര്‍ലോസ് അല്‍കാരസ് നേടിയ വിജയത്തിലൂടെ സ്‌പെയിന്‍ തിരിച്ചുവരവിനൊരുങ്ങിയതാണ്. പക്ഷെ ഡബിള്‍സ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സഖ്യത്തോട് മാര്‍സെല്‍ ഗ്രനോല്ലേഴ്‌സ് പരാജയം രുചിച്ചതോടെ സ്‌പെയിന്‍ ടീം പുറത്തായി.

23 വര്‍ഷം നീണ്ട കരിയറിനിടെ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി. ഒളിംപിക്‌സില്‍ നിന്നും ഓരോ സ്വര്‍ണവും വെള്ളിയും നേടിയിട്ടുണ്ട്. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാല്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. താരം ഏറ്റവും ഒടുവില്‍ നേടിയ കിരീടം 2022ലെ ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റിലാണ്.

നദാലിന്റെ കൊഴിഞ്ഞുപോക്കോടെ രണ്ടായിരങ്ങളില്‍ തുടങ്ങിയ ലോക ടെന്നിസിലെ ബിഗ് ത്രീയിലെ രണ്ടാമനാണ് ഇല്ലാതാകുന്നത്. രണ്ട് വര്‍ഷം മുമ്പ് ഈ നിരയില്‍ നിന്നും റോജര്‍ ഫെഡറര്‍ വിരമിച്ചിരുന്നു. ഇനി നോവാക് ദ്യോക്കോവിച്ച് മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്ന് താരങ്ങളും മാത്രമാണ് ടെന്നിസിന്റെ ചരിത്രത്തില്‍ 20ലേറെ ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള പുരുഷ സിംഗിള്‍സ് താരങ്ങള്‍.

നേട്ടങ്ങള്‍
പ്രൊഫഷണല്‍ കരിയറിലെ തുടക്കം 2001ല്‍
ആദ്യ ശ്രദ്ധേയ പ്രകടനം 2003 വിംബിള്‍ഡനില്‍ മൂന്നാം റൗണ്ട് വരെ മുന്നേറ്റം

ഒളിംപിക്‌സ് സ്വര്‍ണം- 2008ല്‍ ബെയ്ജിങ്ങില്‍ സിംഗിള്‍സില്‍ സ്വര്‍ണം
2016ല്‍ ഡബിള്‍സില്‍ മാര്‍ക് ലോപ്പസുമൊത്ത് സ്വര്‍ണം പങ്കിട്ടു

ഡേവിസ് കപ്പ്- സ്‌പെയിന്‍ നാല് തവണ ജേതാക്കളായപ്പോള്‍ നദാലും ഉണ്ടായിരുന്നു(2004, 2008, 2009, 2011)

ഗ്രാന്‍ സ്ലാം കിരീടങ്ങള്‍:  ആകെ 22 കിരീടം

ഫ്രഞ്ച് ഓപ്പണില്‍ ആധിപത്യം- 14 കിരീടങ്ങള്‍, രണ്ട് തവണ തുടര്‍ച്ചയായി നാല് വര്‍ഷം ജേതാവായി(2005-2008, 2017-2020)
ഫ്രഞ്ച് ഓപ്പണ്‍ റിക്കാര്‍ഡ്(112 ജയങ്ങള്‍ക്കിടെ 4 പരാജയം)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍-രണ്ട് തവണ(2009, 2022)
വിംബിള്‍ഡണ്‍-രണ്ട് തവണ(2008, 2010)
യുഎസ് ഓപ്പണ്‍- നാല് തവണ(2010, 2013, 2017, 2019)
കരിയറിലെ ആകെ കിരീട നേട്ടം- 92

Tags: Tennis courtRafael Nadal22 Grand Slam titles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള : ടെന്നീസ് കോര്‍ട്ടിലും ആധിപത്യത്തോടെ തിരുവനന്തപുരം

Sports

ഡേവിസ് കപ്പ്: സ്‌പെയിന്‍ ടീമില്‍ നദാലും

Sports

യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ നദാലും

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.