വിവാഹ തലേന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഹത്രസിലെ ഭോജ്പൂർ ഗ്രാമത്തിലാണ് സ്വന്തം വിവാഹത്തിന്റെ തലേദിവസം യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. 22കാരനായ ശിവം ആണ് മരിച്ചത്. വിവാഹത്തിന്റെ തലേദിവസം നടക്കുന്ന ഭട്ട് ചടങ്ങിന് ശേഷം ഡാൻസ് ചെയ്ത് തളർന്ന നവവരൻ കസേരയിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
മോഹിനി എന്ന യുവതിയുമായി ഈ മാസം 18-നാണ് യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകൾക്കിടെയാണ് ഇയാൾ കുഴഞ്ഞു വീഴുന്നത്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ബന്ധുക്കൾക്കൊപ്പം ഡാൻസ് കളിച്ച ശേഷം കസേരയിൽ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. എന്നാൽ ബന്ധുക്കൾക്ക് യുവാവിന്റെ വിയോഗ വാർത്ത വിശ്വസിക്കാനായില്ല. തുടർന്ന് ശിവത്തെ അവർ സ്വകാര്യാശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിശോധനകൾക്ക് ശേഷം ഇവിടെയും ഹൃദയാഘാതത്തെ തുടർന്നുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക