India

റഷ്യൻ പ്രസിഡൻ്റ് പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും : സൂചന നൽകി ക്രെംലിൻ വക്താവ്

Published by

ന്യൂദൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും പുടിന്റെ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തത്.

എന്നാൽ അദ്ദേഹം പ്രത്യേക തീയതികളൊന്നും നൽകുകയോ സന്ദർശനത്തെക്കുറിച്ച് കൃത്യമായ പ്രഖ്യാപനം നടത്തുകയോ ചെയ്തില്ല. ഇരുപക്ഷവും സന്ദർശനത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം റഷ്യയിലെ കസാൻ സന്ദർശിച്ചിരുന്നു.

ജൂലൈയിൽ മോസ്‌കോയിൽ ഇരു നേതാക്കളും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്.

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്പുട്നിക് വാർത്താ ഏജൻസി ഇന്ത്യയിലെ മുതിർന്ന വാർത്ത എഡിറ്റർമാരുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by