India

സിദ്ധിവിനായക ക്ഷേത്രം ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്കുള്ളത്  : അതിൽ അവകാശം ഉന്നയിച്ച് ഒരു വഖഫ് ബോർഡും വരേണ്ട : നിലപാട് വ്യക്തമാക്കി ക്ഷേത്ര സൊസൈറ്റി

Published by

മുംബൈ : ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ സിദ്ധിവിനായക ക്ഷേത്രത്തിൽ ഒരു അവകാശവാദവും ഉന്നയിക്കാൻ വഖഫ് ബോർഡിന് കഴിയില്ലെന്ന് ക്ഷേത്ര സൊസൈറ്റി ട്രഷറർ പവൻ ത്രിപാഠി . ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം മറ്റ് ആർക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ചരിത്രപരമായ ഹൈന്ദവ സ്ഥലങ്ങളുടെയും കോട്ടകളുടെയും ഉടമസ്ഥാവകാശം വഖഫ് ബോർഡ് അവകാശപ്പെടുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന .

“സിദ്ധിവിനായക ക്ഷേത്രം മുംബൈയിലെ ഒരു മതപരമായ സ്ഥലം മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത് വളരെയധികം ആത്മീയ പ്രാധാന്യമുള്ള , അവർക്ക് അവകാശമുള്ള ഇടമാണിത് . മുംബൈയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും ഇത് അഭിമാന പ്രശ്നമാണ്. ഈ ക്ഷേത്രത്തിന്മേൽ ആർക്കും ഒരു അവകാശവാദവും ഉന്നയിക്കാനാവില്ല,” ത്രിപാഠി ഉറപ്പിച്ചു പറഞ്ഞു.

മധ്യപ്രദേശിലെ കനിഫ്‌നാഥ് ക്ഷേത്രത്തിന്റെയും ചുറ്റുമുള്ള 40 ഏക്കർ സ്ഥലത്തിന്റെയും ഉടമസ്ഥാവകാശവും തങ്ങൾക്കാണെന്ന് ബോർഡ് അടുത്തിടെ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക