Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി ശരണംവിളിയുടെ നാളുകള്‍.. ഇന്ന് മണ്ഡലമാസ ആരംഭം, തീര്‍ഥാടന പാതകളെല്ലാം ശരണം വിളികളാല്‍ മുഖരിതം

Janmabhumi Online by Janmabhumi Online
Nov 16, 2024, 06:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് വൃശ്ചികം ഒന്ന്.  എല്ലാ വഴികളും ഇനി കാനനപാതയിലേയ്‌ക്ക്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഇരുമുടിക്കെട്ടുകളുമായി എത്തുന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളാല്‍ സന്നിധാനം മുഖരിതമാകും. മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീര്‍ത്ഥാടന കാലയളവ്.

ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാല്‍ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്‌ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാല്‍ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീര്‍ത്ഥാടകര്‍ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാല്‍ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികള്‍ ദര്‍ശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക് .

കടല്‍ നിരപ്പില്‍ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ അതിനാല്‍ ഋതുമതി പ്രായ ഗണത്തിലുള്ള (പത്ത് മുതല്‍ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഈ മലകളില്‍ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പന്‍ ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.

ശബരിമല ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യം ഇങ്ങനെ :

ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിനു പ്രതികാരമായി സഹോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തില്‍ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ തന്നെ വധിക്കുവാന്‍ കഴിയൂ എന്ന് വരം വാങ്ങി. മഹിഷി വര ലബ്ദിയില്‍ അഹങ്കരിച്ച് ത്രിലോകങ്ങളെ നശിപ്പിച്ചു കൊണ്ട് നടന്നു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നല്‍കി. മനുഷ്യ പുത്രനായി ജീവിക്കുവാന്‍ വേണ്ടി കുഞ്ഞിനെ കഴുത്തില്‍ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി.

കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തില്‍ എത്തിയപ്പോള്‍ പമ്പാ തീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. കഴുത്തില്‍ മണി ഉണ്ടായിരുന്നത് കൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളര്‍ത്തി. അധികം താമസിയാതെ രാജാവിന് ഒരു മകന്‍ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണനായ മണികണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാര വൈദ്യന്‍ പുലി പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു.

പുലിപ്പാല്‍ കൊണ്ടു വരാനും മഹിഷിയെയും വധിക്കാനുമായി മണികണ്ഠന്‍ വനത്തില്‍ എത്തി. മഹിഷിയെ വധിച്ച് പുലിമേലേറി, പുലിപ്പാലുമായി മണികണ്ഠന്‍ വിജയശ്രീ ലാളിതനായി മടങ്ങി എത്തി. തുടര്‍ന്ന് പന്തളം രാജാവ് ഭരണം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി മണികണ്ഠന്‍ വനത്തിലേയ്‌ക്കു പോയി. ദുഖിതനായ രാജാവ് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും തന്നെ കാണാന്‍ വരണമെന്ന് ആവിശ്യപ്പെട്ടു എന്നാല്‍ ഇനി എന്നെ കാണണം എങ്കില്‍ ഞാന്‍ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാല്‍ മതിയെന്നായി മണികണ്ഠന്‍. അമ്പ് വീണ സ്ഥലമായ ശബരി മലയില്‍ രാജാവ് ക്ഷേത്രം നിര്‍മ്മിച്ചു.

അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷം തോറുമുള്ള തീര്‍ത്ഥ യാത്രയും എന്നാണ് ഐതിഹ്യം.
ശാസ്താവ്, ധര്‍മ്മ ശാസ്ത,ഹരിഹര സുതന്‍, മണി കണ്ഠന്‍, അയ്യനാര്‍, ഭൂത നാഥന്‍ ശബരിഗിരീശ്വരന്‍ തുടങ്ങിയ ഒട്ടനവധി പേരുകളിലറിയപ്പെടുന്ന അയ്യപ്പനെ കേരളത്തില്‍ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയില്‍ ബാലനാണ്, അച്ഛന്‍ കോവിലില്‍ ആണ്ടവനും, ആര്യങ്കാവില്‍ അയ്യനും. ജാതി മത ഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന അമ്പലമായ ശബരി മലയില്‍ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോള്‍ പ്രവേശന കവാടത്തിനു മുകളില്‍ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം (നിന്റെ ഉള്ളില്‍ നീയായിരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു).

കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നു, മല കയറ്റം ആയാസം ഇല്ലാത്തതുമാക്കുന്നു. ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദ ബ്രഹ്മത്തില്‍ ഉണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളത് ആണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്ന് പ്രമാണം. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണം വിളി കാട്ടില്‍ ദുഷ്ട മൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

മണ്ഡല മഹോത്സവത്തിനു ശബരിമല നട തുറന്നതോടെ പ്രധാന തീര്‍ഥാടന പാതകളെല്ലാം ശരണം വിളികളാല്‍ മുഖരിതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെക്കൊണ്ട് കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളും കോട്ടയം, എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളും സജീവമായി.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ആദ്യമെത്തിയ സംഘത്തിലേറെയും.

ദീര്‍ഘദൂര ട്രെയിനുകളിലത്തെുന്ന തീര്‍ഥാടകര്‍ കോട്ടയത്തും ചെങ്ങന്നൂരും ഇറങ്ങി ബസുകളിലും ടാക്‌സി വാഹനങ്ങളിലുമാണ് തുടര്‍യാത്ര. ഇത്തവണ കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളും റെയില്‍വേ ഓടിക്കും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് സ്‌പെഷല്‍ ട്രെയിനുകള്‍ അധികവും. തിരക്കേറുന്നതോടെ ആന്ധ്ര-തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ ആരംഭിക്കും. റിസര്‍വേഷന്‍ സംവിധാനവും വിപുലമാക്കി. റെയില്‍വേ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള അയ്യപ്പന്മാര്‍ കുമളി, വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് പോകുന്നുണ്ട്.

Tags: Sabarimala 2024Sabarimala Pilgrimage
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കലില്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുമെന്ന് മന്ത്രി, ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍

Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

Varadyam

മഹാകുംഭമേളയും ശബരിമല തീര്‍ത്ഥാടനവും പറയുന്നത്

Kerala

ശബരിമല നട ഇന്ന് തുറക്കും

Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്: ശബരിമലയ്‌ക്ക് വരണോ ?

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies