Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് ലോക പ്രമേഹ ദിനം: പ്രമേഹവും ഹൃദയാരോഗ്യവും

ഡോ.അജയ്.എ.കെbyഡോ.അജയ്.എ.കെ
Nov 14, 2024, 08:20 am IST
inArticle

പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ ഹോര്‍മോണ്‍ നിര്‍മിക്കാന്‍ കഴിയാത്തപ്പോഴും, അല്ലെങ്കില്‍ ശരീരത്തിന് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തപ്പോഴുമുള്ള അവസ്ഥയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് അളവ് ആരോഗ്യത്തെയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.

പ്രമേഹത്തെ കുറിച്ചറിയുക, പ്രമേഹ ലക്ഷണങ്ങളെ കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക, പ്രമേഹത്തെ പ്രതിരോധിക്കുക, കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ തടയുക എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും 1991 മുതല്‍ നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ 2021ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു 540 മില്യണ്‍ (ദശലക്ഷം) ലോക ജനത പ്രമേഹ രോഗവുമായി മല്ലിടുന്നു. 20 വയസിനും 79 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 10.5 ശതമാനം പേര്‍ പ്രമേഹ ബാധിതരാണ്, അതില്‍ 50 ശതമാനം പേര്‍ക്കും പ്രമേഹവുമായാണ് ജീവിക്കുന്നതെന്ന് അറിയില്ല. 2045 ആകുമ്പോഴേക്കും, മുതിര്‍ന്നവരില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഏകദേശം 783 മില്യണ്‍ ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് 46 ശതമാനം വര്‍ധനവാണ്.

പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ-രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 2-4 മടങ്ങ് കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹമുള്ളവരിലെ ഏറ്റവും സാധാരണമായ മരണകാരണം ഹൃദ്രോഗമാണ്. പ്രമേഹത്തിന്റെ കൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നീ അപകട സാധ്യതാഘടകങ്ങള്‍ ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

കൊറോണറി രക്തക്കുഴല്‍ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പെരിഫറല്‍ രക്തക്കുഴല്‍ രോഗങ്ങള്‍, ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന ഡയബറ്റിക്ക് കാര്‍ഡിയോമയോപ്പതി, പക്ഷാഘാതം എന്നിവയാണ് പ്രമേഹം ഹൃദയാരോഗ്യത്തിന് മേല്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍. പ്രമേഹസാധ്യതാ ഘടകങ്ങള്‍ നേരത്തെ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഹൃദയ സംബന്ധമായ സങ്കീര്‍ണതകളുടെ ആരംഭം തടയുന്നതിനോ കാലതാമസം വരുത്തുന്നതിനോ പ്രധാനമാണ്. പ്രമേഹമുള്ളവരില്‍ മരണകാരണമായി മാറുന്ന അടിയന്തര സങ്കീര്‍ണതകളാണ് ഹൃദയാഘാതവും പക്ഷാഘാതവും. പ്രമേഹം രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊഴുപ്പ് അടിയാന്‍ കാരണമാവുകയും ആ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. ഇത് ഒടുവില്‍ രക്തക്കുഴല്‍ ബ്ലോക്കിനും ഹൃദയാഘാതത്തിനും ഇടയാക്കും. തലച്ചോറിലേ രക്തക്കുഴലുകളില്‍ ബ്ലോക്ക് വന്നു തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നു. രക്തക്കുഴലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാനും രക്തം കട്ടപിടിക്കുന്നതിനും പ്രമേഹം കാരണമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പുറമേ, പ്രമേഹമുള്ളവര്‍ക്ക് പെരിഫറല്‍ രക്തക്കുഴല്‍ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. കൈ-കാലുകളിലേക്കുള്ള രക്തകുഴലുകളില്‍ ബ്ലോക്ക് വരികയും ഇത് വേദന, മരവിപ്പ്, മുറിവ് ഉണങ്ങുന്നത് വൈകല്‍ എന്നിവയ്‌ക്ക് കാരണമാവുകയും ചെയ്യും. അത് പാദങ്ങളില്‍ ഉണങ്ങാത്ത മുറിവ്, കാല്‍പാദം മുറിച്ചു മാറ്റല്‍ തുടങ്ങി ഗുരുതര സങ്കീര്‍ണതകളിലേക്ക് നയിക്കും. പ്രമേഹമുള്ളവരില്‍ ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന രോഗമാണ് ഡയബറ്റിക് കാര്‍ഡിയോമയോപ്പതി. ഇത് ഹൃദയ തകരാറിന് കാരണമാകും. രക്തത്തിലെ ഉയര്‍ന്ന ഗ്ലുക്കോസ് നില കാരണം ഉണ്ടാകുന്ന ഹൃദയത്തിന്റെ മസിലുകളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് ഡയബറ്റിക്ക് കാര്‍ഡിയോമയോപ്പതിയിലേക്ക് നയിക്കുന്നത്.

പ്രമേഹവുമായി ജീവിക്കുന്നത് ഹൃദയസംബന്ധമായ സങ്കീര്‍ണതകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുമ്പോള്‍, ഈ അപകടസാധ്യതകള്‍ കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനും മാര്‍ഗങ്ങളുണ്ട്. പോഷകസമ്പന്നവും കൊഴുപ്പും കലോറിയും കുറഞ്ഞതുമായ ഭക്ഷണക്രമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ധമനികളില്‍ അടിയുന്ന കൊഴുപ്പിന്റെ തോത് കുറയ്‌ക്കാനും സഹായിക്കും. അതുപോലെ ചിട്ടയായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും. പുകവലിയും മദ്യപാനവും പ്രമേഹമുള്ളവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും, മാറ്റിയെടുക്കാവുന്ന അപകടസാധ്യതാ ഘടകങ്ങള്‍ കൈകാര്യം ചെയ്യുകയും, കൃത്യമായി ആരോഗ്യ പരിശോധനകള്‍ നടത്തുകയും, ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയ സംബന്ധമായ സങ്കീര്‍ണതകളുടെ സാധ്യത ഗണ്യമായി കുറയ്‌ക്കും. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം പ്രമേഹവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം അറിയുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ തടയാനോ കാലതാമസം വരുത്താനോ സഹായിക്കും.

(മലപ്പുറം കാവനൂര്‍ ഡോ.അജയ് രാഘവന്‍’സ് ക്ലിനിക്കിലെ കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടറാണ് ലേഖകന്‍)

Tags: world diabetes dayDiabetes and heart health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നാളെ ലോക പ്രമേഹ ദിനം: പ്രിസൈസ് കണ്ണാശുപത്രി വാക്കത്തോൺ സംഘടിപ്പിക്കുന്നു, സുധീർ കരമനയും ദേവനന്ദയും ഫ്ലാഗ് ഓഫ് ചെയ്യും

Kerala

ലോക പ്രമേഹ ദിനം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സഹകരണത്തോടെ സംയോജിത തീവ്രയജ്ഞ പരിപാടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.