തിരുവനന്തപുരം: സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ സർക്കാരിനും പാർട്ടിയ്‌ക്കുമെതിരെ വീണ്ടും ഇ പി ജയരാജൻ രംഗത്ത്. ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്.
ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് തന്നെ കേൾക്കാതെയാണെന്നും എപി എഴുതുന്നു.
വിവാദ ദല്ലാൾ വിഷയത്തിലും ഇ പി തുറന്നെഴുതുന്നുണ്ട്. ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പത്രവും ബോണ്ടും വാങ്ങിയത് പാർട്ടി നിർദേശം മൂലമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്.രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ രംഗത്തെത്തി. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അൻവറിന്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക