തിരുവനന്തപുരം: അനാവശ്യമായി ഉല്പന്നങ്ങള് വാങ്ങിക്കൂട്ടി ജീവിത സാഹചര്യങ്ങളെ മലിനപ്പെടുത്തുന്ന ഉപഭോഗ സംസ്കാരം ഉപേക്ഷിക്കണമെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് -ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര് അനില്‍. വിദ്യാര്‍ത്ഥികളില്‍ ഉപഭോക്തൃ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളില്‍ ആയിരം കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 307 ക്ലബ്ബുകള്‍ നിലവിലുണ്ട്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജിലെ കണ്‍സ്യൂമര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃ അവകാശ സംരക്ഷണ മേഖലയില്‍ നിര്‍ണായക പങ്കാണു കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കു വഹിക്കാനുള്ളതെന്നും ഹരിത കേരള മിഷന് ഏര്‍പ്പെടുത്തിയ ഹരിത കലാലയ സര്‍ട്ടിഫിക്കേറ്റ് സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിനു വേണ്ടി ചെയര്മാന് ഡോ ആന്റണി തോപ്പില്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: