തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ സംസ്ഥാനത്ത് കേന്ദ്രം സഹായഹസ്തവുമായി എത്തിയപ്പോള്‍ അതിനെ അധിക്ഷേപിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. തങ്ങള്‍ക്ക് നല്‍കാനും സാധിക്കുന്നില്ല എന്നാല്‍ തരുന്നവരെ തടയുന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രിക്ക് കുഴലൂതി ഒരു കൂട്ടം ഉദ്യോഗസ്ഥരും.
കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയ്‌ക്ക് വിപണിയില്‍ എത്തിച്ച ഭാരത് അരിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ഭാരത് അരി റേഷന്‍ അരിയാണെന്നാണ് മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. 24 രൂപയ്‌ക്ക് സപ്ലൈകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്‌ക്ക് നല്‍കുന്നത്. കൂടിയ ജയ അരി ഒന്നുമല്ല. നാല് രൂപയ്‌ക്ക് റേഷന്‍ കട വഴി നീല കാര്‍ഡുകാര്‍ക്കും 10.90 രൂപയ്‌ക്ക് വെള്ള കാര്‍ഡുകാര്‍ക്കും നല്‍കുന്നതും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് അരിയാണെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.
എന്നാല്‍, ഭാരത് അരി പദ്ധതി പ്രകാരം പൊന്നി അരിയാണ് വിതരണം ചെയ്യുന്നതെന്ന് മനസ്സിലാക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. സപ്ലൈകോയില്‍ സബ്ബ്‌സിഡി വിലക്ക് സാധനങ്ങള്‍ ഇല്ല. വിപണിയില്‍ വിലക്കയറ്റം രൂക്ഷം. അതിനിടെ ഭാരത് അരിക്ക് വന്‍സ്വീകാര്യത ലഭിച്ചതാണ് മന്ത്രിയുടെ ഹാലിളക്കത്തിന് കാരണം. വകുപ്പിന് നാണക്കേടുമായി. കൂടാതെ ഭാരത് അരി റേഷന്‍കടകള്‍ വഴിയോ സപ്ലൈകോ വഴിയോ വിതരണം ചെയ്യുമെന്നാണ് കരുതിയിരുന്നത്. ഇതിലൂടെ കമ്മീഷന്‍ നേടാമെന്നതും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: