തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കമിട്ട വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസങ്ങള്‍ കഴിഞ്ഞതോടെ ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടു. ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന്‍ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തി കഴിഞ്ഞു.കഴിഞ്ഞരാത്രിയോടെയാണ് ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടം സ്വന്തമാക്കിയത്.അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്ക് നീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളില്‍ വിഴിഞ്ഞത്ത് പൂര്‍ത്തിയാക്കിയത്.
ഈ മാസം ഒന്‍പത് വരെ 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടി ഇ യുവാണ് ഇവിടെ കൈകാര്യം ചെയ്തത്. ജൂലായ് മാസത്തില്‍ മൂന്ന്, സെപ്തംബറില്‍ 12, ഒക്ടോബറില്‍ 23, നവംബര്‍ മാസത്തില്‍ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് ലഭിച്ചത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളായ എം എസ് സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. തുറമുഖം അടുത്ത മാസം കമ്മീഷന്‍ ചെയ്യാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: