കൊച്ചി: സീനിയര്‍ ആണ് കുട്ടികളുടെ ലോങ് ജംപ് മത്സരം വലിയ പ്രകമ്പനങ്ങളില്ലാതെ പര്യവസാനിച്ചു. മത്സരിച്ചവരില്‍ ഏഴ് മീറ്ററിനപ്പുറം ചാടിയത് ഒരേയൊരു താരം മാത്രം. ഒന്നാമതെത്തി സ്വര്‍ണം സ്വന്തമാക്കിയ അഞ്ജല്‍ ദീപ് ടി.
7.01 മീറ്റര്‍ ദൈര്‍ഘ്യം കടന്ന് സ്വര്‍ണം നേടുകയായിരുന്നു. മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് വിദ്യാര്‍ത്ഥിയായാണ് മേളയ്ക്കെത്തിയത്.
നാല് വര്‍ഷമായി മത്സരരംഗത്തുള്ള അഞ്ജല്‍ ദീപ് ആദ്യമായാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 2022ല്‍ ചാടിയ 6.81 ആണ് മേളയിലെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. കഴിഞ്ഞ ദിവസം നടന്ന ഷോട്ട്പുട്ടില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയിരുന്നു.
കോഴിക്കോട് തിരുത്തിയില്‍ ആണ് വീട്. മെക്കാനിക്കായ രണ്‍ദീപിന്റെയും വീട്ടമ്മയായ ഷൈനിമയുടെയും രണ്ടാമത്തെ മകന്. സഹോദരന് അജയ്ദീപ്.
മത്സരത്തില്‍ അഞ്ജല്‍ ദീപിന്റേതാണ് മികച്ച രണ്ടാമത്തെ പ്രകടനം- 6.98 മീറ്റര്‍. തിരുവനന്തപുരത്തിനായി വെള്ളി നേടിയ ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ഫെമിക്സ് റിജേഷിന്റെ പ്രകടനം 6.93 മീറ്റര്‍ ആണ്.
എറണാകുളത്തിനായി കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ചഎസ്എസിലെ സജല്‍ഖാന്‍.എസ്(6.82 മീറ്റര്‍) മൂന്നാമതായി.
പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ അഖില മോള് കെ 5.54 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം കരസ്ഥമാക്കി. മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ എയ്ഞ്ചല്‍ ജെയിംസ്(5.44 മീറ്റര്‍) വെള്ളിയും. എറണാകുളം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിലെ അന്ന റോസ് പോള്‍(5.27 മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം പൂക്കലത്തൂര് സി.എച്ച്.എം.എച്ച്.എസിലെ മുസ്താഖ് കെ 6.73 മീറ്റര്‍ ചാടി സ്വര്‍ണം കരസ്ഥമാക്കി. ആലപ്പുഴ കലവൂര്‍ ജി.എച്ച്.എസ്.എസിലെ അഭിനവ് ശ്രീറാം (6.65 മീറ്റര്‍) വെള്ളിയും. കോഴിക്കോട് സായിയിലെ അഭിനവ് കൃഷ്ണന് എന്‍(6.53 മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: