കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദീപന് പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരത്തിന് സി. കെ. ജാനു അര്‍ഹയായതായി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.
10,000 രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. കേരളത്തിലെ ആദിവാസി, ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവലോകത്തെ ഭാഷയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നവയാണ് ജാനുവിന്റെ ആത്മകഥകള്‍ എന്ന് പുരസ്കാര സമിതി നിരീക്ഷിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കണ്‍വീനറും ഡോ. സുനില്‍. പി. ഇളയിടം, ഡോ. കെ.ആര്. സജിത, ഡോ. എം.സി. അബ്ദുള്‍നാസര്‍, ഡോ. ബിച്ചു എക്സ്. മലയില്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 14ന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: