Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെക്രേട്ടറിയറ്റില്‍നിന്ന് ആക്രിസാധനങ്ങള്‍ കടത്തി; ഇടതു യൂണിയന്‍ നേതാവിനെതിരെ വിജിലന്‍സില്‍ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 12:16 pm IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിന്നും ആക്രി സാധനങ്ങള്‍ വ്യാജപാസ്സില്‍ കടത്തിക്കൊണ്ടുപോയിയെന്ന് വിജിലന്‍സില്‍ പരാതി. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാവും പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ പി. ഹണി, പൊതുഭരണ വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ ബിനു എന്നിവര്‍ക്കെതിരെയാണ് പരാതി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ് രാജീവാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ആക്രി വില്‍ക്കുന്ന വകയില്‍ സര്‍ക്കാരിന് ലഭിക്കേണ്ടണ്ട25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

2021 മുതല്‍ 2024 ജൂലൈ മാസം വരെ സെക്രട്ടേറിയറ്റില്‍ നിന്നും മൂല്യമുള്ള പാഴ്‌വസ്തുക്കള്‍ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്യുവല്‍ വിജ്ഞാപനം ലംഘിച്ച് അനധികൃതമായി കള്ള പാസില്‍ പുറത്തു കൊണ്ടുപോയി വില്‍ക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ രണ്ടുപേര്‍ക്കും പങ്കുണ്ടെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ബിനു, മുത്തുമേല്‍ എന്ന ആക്രി വ്യാപാരിയുടെ ആധാര്‍ കാര്‍ഡ് വശത്താക്കിയാണ് വ്യാജ പാസ് ഉണ്ടാക്കി എല്ലാ ചട്ടങ്ങളും മറികടന്ന് ആക്രി സാധനങ്ങള്‍ പുറത്ത് വിറ്റതെന്ന് പരാതിയില്‍ പറയുന്നു. ഹണിയും ബിനുവും ചേര്‍ന്ന് നടത്തിയ അനധികൃത ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു.

ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ നിന്ന് 10 ലോഡ് പാഴ്‌വസ്തുക്കള്‍ വ്യാജ പാസ് ഉപയോഗിച്ച് സെക്രട്ടേറിയേറ്റിനു പുറത്തു കൊണ്ടുപോകാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി അനുമതി നല്‍കിയിട്ടുണ്ട്. ഈ ഇടപാടിലൂടെ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. 2022 മുതല്‍ ഓരോ മാസവും മിനിമം രണ്ടു ലോഡ് പാഴ്‌വസ്തുക്കള്‍ കടത്തി സര്‍ക്കാര്‍ ധനം കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
നടപടിക്രമങ്ങള്‍ പാലിക്കാതെ സെക്രട്ടേറിയറ്റില്‍ നടത്തുന്ന ആക്രിക്കടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയൊന്നും ആരും എടുത്തില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കുന്നത്. സര്‍ക്കാരിനുണ്ടായ യഥാര്‍ത്ഥനഷ്ടം എത്രയെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂവെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അഡ്വ. ആര്‍.എസ്. രാജീവ് പരാതിയില്‍ ആവശ്യപ്പെട്ടു.

ഗവര്‍ണറെ പൊതുനിരത്തില്‍ ഭീഷണിപ്പെടുത്തി പ്രകോപന മുദ്രാവാക്യം വിളിച്ചതിനെതിരെയും ഹണിക്കെതിരെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി വേണ്ടണ്ടഎന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.

നടപടിക്രമങ്ങള്‍ പാലിച്ചില്ല

സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ നേരിട്ടും 15,000 രൂപ മുതല്‍ ഒരു ലക്ഷം വരെ എസ്റ്റിമേറ്റ് ക്വട്ടേഷന്‍ വഴിയും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ എസ്റ്റിമേറ്റ് ഉള്ളവര്‍ക്ക് ടെണ്ടര്‍ മുഖേനയും അഞ്ചു ലക്ഷത്തിനു മുകളില്‍ എസ്റ്റിമേറ്റ് തുകയുള്ള പാഴ്‌വസ്തുക്കള്‍ ഇ ടെണ്ടര്‍ ചെയ്തുമാണ് വില്പന നടത്തേണ്ടത്. എന്നാല്‍ സെക്രട്ടേറിയേറ്റിലെ പൊതുഭരണവകുപ്പ് (ഹൗസ് കീപ്പിംഗ്) ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ച് അല്ല പാഴ്‌വസ്തുക്കളുടെ വില്‍പ്പന നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ എങ്ങനെ നിര്‍മാര്‍ജനം ചെയ്യണമെന്നതിനെ സംബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒന്നുംതന്നെ ഈ വിഷയത്തില്‍ പാലിച്ചിട്ടല്ല.

വ്യാജരേഖ ചമച്ചു; ആക്രി വിറ്റ പണം സ്വന്തം അക്കൗണ്ടില്‍

പൊതുഭരണവകുപ്പിലെ ഹൗസ് കീപ്പിംഗ് സെക്ഷനില്‍ താല്‍ക്കാലിക ജീവനക്കാരനായ ബിനു ചില്ലറക്കാരനല്ല. ആക്രി കടത്തിന് വ്യാജരേഖയുണ്ടാക്കുക, ആക്രി വിറ്റ പണം സര്‍ക്കാരിന് നല്‍കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുക. അതിന് സഹായിച്ചതോ ഇടതുനേതാവായ പൊതുഭരണ വകുപ്പ് സെക്രട്ടറിയും. കരമനയില്‍ ആക്രി കച്ചവടം നടത്തുന്ന മുത്തുവേല്‍ എന്നയാളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് അയാളുടെ പേരില്‍ വ്യാജരേഖ ചമച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ലോഡുക്കണക്കിന് ആക്രി കടത്തി വില്‍ക്കുകയും പൊതുഖജനാവില്‍ അടയ്‌ക്കേണ്ടണ്ട തുക സ്വന്തം അക്കൗണ്ടില്‍ വാങ്ങുകയും ചെയ്തതായി തെളിഞ്ഞിരുന്നു. ടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തി തന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് ബിനുവിന്റെ കള്ളി വെളിച്ചത്തായത്. പൊതുഭരണ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ക്രമക്കേടല്ല ഇത്. ആക്രി സാധനങ്ങള്‍ വിറ്റ തുക ട്രഷറിയില്‍ അടച്ചില്ലെന്നതും ഇതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും ഉണ്ടാട്ടില്ലെന്നതും ഉന്നതര്‍ അഴിമതിക്കു പിന്നിലുണ്ടെന്നതിന് തെളിവാണ്. ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഉന്നത അധികാരികള്‍ പുലര്‍ത്തുന്ന മൗനവും നിസംഗതയും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

 

Tags: Explosive materials were smuggledVigilance complaintleft union leaderSecretariat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡിഎ സമരം: കെഎസ്ടി സംഘ് 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും

Kerala

‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം നുണ മഹാനടന്മാരേ… പങ്കെടുക്കരുത്’; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും ആശമാരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.