തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കേ ഓഫീസില്‍ ഇന്ന് മന്ത്രിമാര്‍ക്ക് അവസാന ദിനം. ഏപ്രില്‍ 30വരെ ഓഫീസില്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പി. പ്രസാദ് അടക്കമുള്ള മന്ത്രിമാര്‍ ഫെയര്‍വെല്‍ പാര്‍ട്ടിക്കായി ഓഫീസ് സ്റ്റാഫുകളെ ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. മന്ത്രിമന്ദിരങ്ങളും ഈ ആഴ്ചയോടെ ഒഴിയും.
മുഖ്യമന്ത്രി ഇന്നലെ ഓഫീസില്‍ എത്തിയിരുന്നു. ഇന്ന് കണ്ണൂരിലേക്ക് പോകും. ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവര്‍ കഴിഞ്ഞ ആഴ്ചയോടെ സ്വന്തം വകുപ്പുകളിലേക്ക് മടങ്ങിപ്പോയി. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും മാത്രമാണ് ഒഫീസില്‍ കൃത്യമായി എത്തുന്നത്. മറ്റു ജില്ലകളിലുള്ള പല മന്ത്രിമാരും തെരഞ്ഞെടുപ്പിന് ശേഷം സെക്രട്ടേറിയറ്റിലേക്ക് എത്തിയിട്ടില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫയലുകള്‍ ബന്ധപ്പെട്ട സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ നിലവിലുള്ള മന്ത്രിമാര്‍ക്ക് തുടരാം.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെ ഓഫീസ് വിട്ടു. ചൊവ്വാഴ്ച സ്റ്റാഫുകള്‍ക്കായി ഫെയര്‍വെല്‍പാര്‍ട്ടി നടത്തി. പുതിയ പ്രോടൈം സ്പീക്കര്‍ വന്ന ശേഷമാകും സ്പീക്കറുടെ വസതി ഒഴിയുക.
















