കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ശേഷം അദ്ദേഹം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്.നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ നല്കിയ മൊഴിയിലാണ് ഈ വിവരമുളളത്.
എന്നാല്‍ തെറ്റ് എന്ന് നവീന്‍ ബാബു ഉദ്ദേശിച്ചത് എന്താണെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനെ തുടര്‍ന്ന് പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കീഴടങ്ങുകയായിരുന്നു ദിവ്യ. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: