ടെല്‍ അവീവ്: ഇറാനില്‍ വ്യോമാക്രമണം നടത്തിയത് ഇസ്രയേലിന്റെ മിടുക്കികള്‍. യുദ്ധവിമാനം പറത്തുന്നതിനായി വനിതാ പൈലറ്റുമാര്‍ തയാറെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം ഇറാനില്‍ നടന്ന വ്യോമാക്രമണത്തില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങള്‍ പറത്തിയത് വനിതാ പൈലറ്റുമാരാണെന്നും ഐഡിഎഫ് പുറത്ത് വിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ചരിത്രപരമെന്നാണ് എയര്‍ഫോഴ്സ് കമാന്‍ഡര്‍ പൈലറ്റുകളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. കഴിഞ്ഞ രാത്രിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു ശത്രുവിനും നമുടെ അകലെ പോലും എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വനിതാ പൈലറ്റുമാര്‍ ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ഓപ്പറേഷനില്‍ പങ്കെടുത്തവരില്‍ ഇസ്രയേലി എയര്‍ഫോഴ്സ് സ്ക്വാഡ്രണുകളില്‍ നിന്നുള്ള നാല് വനിതാ നാവിഗേറ്റര്മാരുടെതാണ് ദൃശ്യങ്ങള്‍. ഇസ്രയേലില്‍ നിന്നും 1600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് ഇവര്‍ ഭേദിച്ചത്. ഈ മാസം ആദ്യം ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്.
ടെഹ്റാനിലെയും മറ്റ് നഗരങ്ങളിലെയും സൈനിക താവളങ്ങളില്‍ ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു. അതേസമയം ഇറാന് നേരെ ആക്രമണം നടത്തിയത് ദേശീയ താല്പര്യങ്ങള് അടിസ്ഥാനമാക്കിയാണെന്നും അമേരിക്കന്‍ നിര്‍ദേശ പ്രകാരമല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: