Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അതെ, ദിനേശാണ് പിആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 11:43 am IST
inEntertainment

കാല്‍ നൂറ്റാണ്ടിലേറെക്കാലം സിനിമയുടെ ഓരം ചേര്‍ന്ന് നടന്ന ഒരാളുടെ മലയാള സിനിമ ഓര്‍മക്കുറിപ്പുകള്‍ക്ക് ശരാശരി വായനക്കാരനില്‍ എന്തു പ്രസക്തിയെന്ന സന്ദേഹത്തിന് കൃത്യമായ ഉത്തരം നല്‍കുന്ന ലഘുഗ്രന്ഥമാണ് ‘ നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ’.

ഇഷ്ട രചയിതാക്കളുടെ കൃതികളാല്‍ സമൃദ്ധമായ പുസ്തകശാലയിലെ ബുക് ഷെല്‍ഫില്‍ വ്യതിരിക്തമായ ടൈറ്റിലും കവര്‍ ഡിസൈനിങ്ങും ‘ഒരു സിനിമ പി.ആര്‍.ഒ.യുടെ മനസ്സില്‍ പതിഞ്ഞത്…’ എന്ന ടാഗ് ലൈനും കണ്ണില്‍പ്പെടുന്ന ഏതൊരു വായനക്കാരനും, തിരശ്ശീലയിലെ ടൈറ്റില്‍ കാര്‍ഡ് മിന്നി മറയുന്നതിനിടെ വായിച്ച പി.ആര്‍.ഒ എ.എസ്. ദിനേശ് എന്ന പേരുകാരന്റെ ബുക്കെടുത്ത് തുറന്നു നോക്കാതെ മുന്നോട്ട് നീങ്ങാനാവില്ല.

മലയാളത്തിലെ സിനിമപ്പേരുകള്‍ തന്റെ ഓര്‍മക്കുറിപ്പുകളുടെ അധ്യായങ്ങള്‍ക്ക് തലക്കെട്ടുകളാക്കുകയും ഓരോന്നിന്റെയും അന്ത്യത്തില്‍ ചിന്തോദ്ദീപങ്ങളായ ഉദ്ദരണികളും ചേര്‍ത്തു കൊണ്ട് വ്യത്യസ്ത രചനാ ശൈലിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. കാവ്യാത്മകവും ലളിതവുമായ ഭാഷാ പ്രയോഗം ഏതൊരു വായനക്കാരനെയും ഒറ്റയിരിപ്പില്‍ പുസ്തകം വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മാതൃഭാഷയായ കൊങ്കണിയോടൊപ്പം മലയാള ഭാഷയെയും ചേര്‍ത്തുപിടിച്ച എ.എസ്. ദിനേശ് മലയാള രചനയില്‍ നേടിയ കൈയടക്കം അനുഭവിച്ചറിയാനും സാധിക്കും.

വിനയത്തോടെയുള്ള ഫോണ്‍ വിളിയിലെ സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വാചകമെടുത്ത് ഓര്‍മക്കുറിപ്പു പുസ്തകത്തിന്റെ തലക്കെട്ടാക്കിയ എ.എസ്. ദിനേശ് ഘനഗംഭീരമായ തന്റെ ആത്മദര്‍ശനങ്ങളുടെ പിആര്‍ വര്‍ക്ക് നിര്‍വഹിച്ചിരിക്കുകയാണ് ‘നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ ‘ പുസ്തകത്തിലൂടെ. രണ്ടര പതിറ്റാണ്ട് പിന്നിട്ട സിനിമാനുഭവങ്ങളില്‍നിന്ന് ഉരുവംകൊണ്ട അനുകരണീയമായ ആശയങ്ങളുടെ പിആര്‍ഒ ആയി എ.എസ്. ദിനേശ് പരിവര്‍ത്തനപ്പെടുന്നത് വായനക്കാര്‍ വിസ്മയത്തോടെ തിരിച്ചറിയുന്നു.

‘സുകൃതം’ എന്ന ആദ്യ അധ്യായത്തില്‍ത്തന്നെ വായനക്കാരന്റെ എല്ലാ മുന്‍ധാരണകളെയും അപ്രസക്തമാക്കുന്ന ഉള്ളടക്കമാണ് പുസ്തകത്തിനുള്ളതെന്ന് ഗ്രന്ഥകാരന്‍ ബോധ്യപ്പെടുത്തുന്നു. അമ്മയാണെ സത്യം, വിശ്വാസം അതല്ലേ എല്ലാം, കയ്യൊപ്പ്, മനസ്സിനക്കരെ, ദി ഗ്രേറ്റ് ഫാദര്‍, സന്ദേശം, സത്യമേവ ജയതേ എന്നീ അധ്യായങ്ങളിലൂടെ സിനിമ പി.ആര്‍.ഒ, ഫ്രീലാന്‍സ് ജേണലിസ്റ്റ് എന്നതിനേക്കാളൊക്കെ ഉപരി ക്രാന്തദര്‍ശിയായ, മനുഷ്യസ്‌നേഹിയായ എഴുത്തുകാരന്റെ സാന്നിധ്യം അനുഭവ്യമാക്കാന്‍ എ.എസ്. ദിനേശിന് കഴിഞ്ഞിരിക്കുന്നു.

കര്‍മവഴികളില്‍ ആര്‍ജിച്ച ജീവിതദര്‍ശനങ്ങളെ ഓര്‍മക്കുറിപ്പുകളിലൂടെ വളരെ ലളിതമായി ചെറിയ വാചകങ്ങളിലൂടെ വായനക്കാരനും കാലത്തിനും വേണ്ടി പങ്കുവയ്‌ക്കുകയാണ് ഗ്രന്ഥകാരന്‍. ഓരോ കര്‍മവും വെറുതെയാകില്ല എന്നു വിശ്വസിക്കുന്ന എ.എസ്. ദിനേശ് ഈ പുസ്തകത്തിലൂടെ പകര്‍ന്നുവെച്ച ആശയങ്ങളുടെ അന്തസ്സത്ത സാമൂഹിക പ്രവൃത്തിപഥത്തില്‍ അടയാളപ്പെടുത്തുന്ന കാലം വിദൂരമല്ല.

 

Tags: Malayalam MovieMalayalam film industryPRO Dinesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.