തൃശൂര്‍: അദ്ധ്യാപക തസ്തികകള്‍ക്കായി സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ട് ഭേദഗതി നിര്െേദശത്തിന് അംഗീകാരം നല്‍കുന്നതിനായി ഇന്നലെ ചേര്‍ന്ന അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ഭേദഗതിക്ക് അംഗീകാരം നല്‍കാതെ പിരിഞ്ഞു.
സര്‍ക്കാര്‍ നല്കിയ കത്തിലെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം യുജിസി റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. സര്‍ക്കാരിന്റെ ഭേദഗതി നിര്‍ദേശം അനിവാര്യമാണെന്ന് ചാന്‍സലര്‍ നോമിനികള്‍ ഉറച്ചുനിന്നപ്പോള്‍ സര്‍വകലാശാലയെ നിലവാരത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതായിട്ടുകൂടി സര്‍ക്കാര്‍ തന്നെ സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശത്തെ ഇടത് സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി റഗുലേഷന്‍സ് -2010 സ്കീം പ്രകാരമുള്ള കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രകാരം കൂട്ടമായി നടത്തിയ അദ്ധ്യാപക പ്രൊമോഷനില്‍ യുജിസി മാനദണ്ഡങ്ങള്‍ മൊത്തത്തില്‍ അട്ടിമറിച്ചെന്നതുള്പ്പടെയുളള പല സുപ്രധാന ആരോപണങ്ങളടക്കം ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ അംഗവും നേതാവുമായ ഒരു പ്രമുഖ അധ്യാപകന് തന്നെ ബന്ധപ്പെട്ട വകുപ്പിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ധനകാര്യ പരിശോധന (എന്റ്റിഡി) വിഭാഗം കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ സമഗ്രമായ അന്വേഷണം നടത്തി. തുടര്‍ന്ന് സര്‍ക്കാരിന്റെ ധനകാര്യ പരിശോധന വിഭാഗം ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. അവയില്‍ സുപ്രധാനമായവയില്‍ റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് കോണ്ട്രിബൂഷന് ഇനത്തില്‍ പല അദ്ധ്യാപകര്‍ക്കും ആവശ്യമായ മിനിമം എപിഐ സ്കോര്‍ നേടിയിട്ടില്ലെന്ന് കണ്ടെത്തി.
ഇവര്‍ക്ക് പ്രമോഷന് നല്കിയതും ചട്ടലംഘനമാണ്. എപിഐ സ്കോര്‍ നിര്‍ണയത്തിനായി യുജിസി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി അധികം കാറ്റഗറികള്‍ സ്യഷ്ടിച്ചത് അനര്‍ഹരായ അദ്ധ്യാപകര്‍/ശാസ്ത്രജ്ഞര്‍ക്ക് പ്രൊമോഷന് നല്‍കാനുള്ള കുറുക്കുവഴിയായിട്ടാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ കാറ്റഗറിയിലും പരമാവധി/മിനിമം എപിഐ സ്കോര്‍ നേടാത്ത അദ്ധ്യാപകര്‍/ശാസ്ത്രജ്ഞര്‍ക്ക് പ്രൊമോഷന് നല്‍കിയിട്ടുണ്ട്. പക്ഷപാതപരമായ ചില നടപടികള്‍ കണ്ടെത്തുകയും അവ നിരുത്തരവാദപരവുമാണെന്ന് അന്വേഷണസംഘം വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് 7 നിര്‍ദേശങ്ങള്‍ സംഘം നല്‍കുകയും ചെയ്തു. 2014 ലും അതിനുശേഷവും നടത്തിയ പ്രമോഷനുകളുടെ സ്കോര്‍ കാര്‍ഡ് സര്‍വ്വകലാശാലക്ക് പുറത്തുള്ള സ്വതന്ത്രമായ 3 വിദഗ്ധ സമിതി പരിശോധിച്ച് അനര്‍ഹരായവര്‍ക്ക് പ്രമോഷന് കൊടുത്തിട്ടുണ്ടെങ്കില്‍ റിവ്യൂ ചെയ്ത് റദ്ദാക്കണം. വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഭരണവകുപ്പ് അടിയന്തരമായി സ്വീകരിണം. ഹൈക്കോടതി ചാന്‍സലറെ തീരുമാനമെടുക്കുന്നതിനായി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അന്വേഷണത്തിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കണ്‍വീനറായ ഒരു സമിതിയെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: