Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചൈതന്യമഹാപ്രഭുവും ഇസ്‌കോണും

ഡോ.വി.സുജാത by ഡോ.വി.സുജാത
Oct 27, 2024, 07:15 am IST
in Samskriti

മാധ്വ-ഗൗഢീയ സമ്പ്രദായം എന്നറിയപ്പെടുന്ന, ബംഗാളിലെ പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഭഗവാന്‍ കൃഷ്ണന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന വിശ്വവിഖ്യാതനായ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവാണ്. മാധ്വ ദര്‍ശനവുമായി ബന്ധപ്പെട്ട ഈ സമ്പ്രദായത്തിന്റെ ദര്‍ശനം ‘അചിന്ത്യഭേദാഭേദം’ എന്നറിയപ്പെടുന്നു. ഇതു പ്രകാരം സൃഷ്ടിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തില്‍ ഭേദവും അഭേദവും ദര്‍ശിക്കാവുന്നതാണ്. അനന്തസ്വഭാവത്തോടുകൂടിയ ഈ സത്യം മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറമാണ്, അതിനാല്‍ അചിന്ത്യം. മധ്വനെ അനുഗമിക്കുന്ന ഈ സിദ്ധാന്തമനുരിച്ച് ബ്രഹ്മവും ഭഗവാന്‍ കൃഷ്ണനും ഒന്നുതന്നെയാകുന്നു. കൃഷ്ണന്‍ സച്ചിദാനന്ദസ്വരൂപം മാത്രമല്ല അനന്തശക്തിയോടും സദ്ഗുണങ്ങളോടും കൂടിയ സത്യമാകുന്നു. ഈശ്വരന്‍ സൃഷ്ടിയുടെ നിമിത്തകാരണവും ഈശ്വരന്റെ ശക്തിയോടു ചേരുമ്പോള്‍ ഉപാദാന കാരണവുമാകുന്നു.
ഈശ്വരനിലെത്താനുള്ള ശ്രേഷ്ഠ മാര്‍ഗ്ഗം ഗോപികമാര്‍ക്ക് ഭഗവാന്‍ കൃഷ്ണനോടുണ്ടായിരുന്ന പ്രേമ ഭക്തിയാകുന്നു. ഈ ദര്‍ശനത്തില്‍ പരമഭക്തരുടെ ഇഷ്ടലക്ഷ്യം ദിവ്യലോകത്തുള്ള ഭഗവദ് സന്നിധാനത്തില്‍ (നിത്യവൃന്ദാവനധാമത്തില്‍) എത്തിച്ചേര്‍ന്ന് പ്രേമ ഭക്തിയില്‍ മുഴുകി നിലനില്‍ക്കുകയെന്നതാണ്.

ബംഗാളിലെ മായാപൂരില്‍ 1486-ല്‍ ജന്മം കൊണ്ട ചൈതന്യമഹാപ്രഭു കന്യാകുമാരി വരെയുള്ള ദക്ഷിണഭാരതത്തിലെ പ്രസിദ്ധ തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിക്കുകയും,  വൈഷ്ണവ ദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഭാരതമൊട്ടുക്ക് അനുയായികളുണ്ടായി. ഇരുപതാം നൂറ്റാണ്ടായതോടെ സമൂഹത്തിന്റെ ആത്മീയ ഉയര്‍ച്ചയ്‌ക്കായി ശ്രീ ചൈതന്യന്‍ നയിച്ച ഉജ്ജ്വല പ്രസ്ഥാനം പുതിയ മാനങ്ങള്‍ ആര്‍ജിക്കാന്‍ തുടങ്ങി. ഭാരതത്തില്‍ ഇത് ‘ഹരേ കൃഷ്ണ പ്രസ്ഥാനം’ എന്ന പേരില്‍ പ്രസിദ്ധമായെന്നു മാത്രമല്ല, എ.സി. ഭക്തിവേദാന്ത പ്രഭുപാദ സ്വാമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്‌ട്രതലത്തില്‍ ഖ്യാതി നേടുകയും ചെയ്തു. പ്രഭുപാദ സ്വാമി രൂപം കൊടുത്ത ‘ഇസ്‌കോണ്‍’ (ISKCON – International Society for Krishna Consciounsess) എന്ന സ്ഥാപനത്തിന് ലോകമൊട്ടുക്ക് ആരാധകരും ആസ്ഥാനങ്ങളുമുണ്ടായി.

മണിപ്പൂരിലെ വൈഷ്ണവര്‍

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മൈതെയിക്ക് സ്വീകാര്യമായത് ഗൗഡീയ വൈഷ്ണവ സമ്പ്രദായമായിരുന്നു. അവിടത്തെ സമ്പ്രദായം കൃഷ്ണനെ മാത്രമായിട്ടല്ല ആരാധിക്കുക, രാധാ-കൃഷ്ണന്മാരാണ് മൈതെയിക്ക് പ്രിയങ്കരം. പതിനെട്ടാം നൂറ്റാണ്ടിലാണ് മൈതെയി സമുദായം ചൈതന്യ വൈഷ്ണവ സമ്പ്രദായം സ്വീകരിച്ചത്. മൈതെയി അനുഷ്ഠിച്ചു വരുന്ന രാസലീല നൃത്തവും സങ്കീര്‍ത്തനവും ഭഗവാന്‍ കൃഷ്ണന്റെയും ഗോപികമാരുടെയും അനുരാഗത്തിന്റെ സ്മരണയുണര്‍ത്തുന്ന മനോഹരമായിട്ടുള്ള പ്രകടനങ്ങളാകുന്നു.

ഇപ്രകാരം വൈദിക ദര്‍ശനത്തില്‍ നിന്നുദ്ഭവിച്ച് ദക്ഷിണ ഭാഗത്ത് വികാസം കൊണ്ട ശേഷം ഇടമുറിയാതെ ഭാരതത്തിലുടനീളം വ്യാപിച്ച് നിലകൊണ്ട പാരമ്പര്യമാണ് വൈഷ്ണവരുടേത്. പ്രാദേശിക ഭേദമന്യേ ഒരു ജനതയെ മുഴുവന്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ കുടക്കീഴില്‍ സഹസ്രാബ്ദങ്ങളിലൂടെ അനുസ്യൂതം യോജിപ്പിച്ചു നിര്‍ത്തിയ ഈ പാരമ്പര്യം അഖണ്ഡ ഭാരതത്തിന്റെ അതിപുരാതനവും പ്രൗഢഗംഭീരവുമായിട്ടുള്ള ആത്മീയ സംസ്‌കാരത്തിന്റെ സൂചക
മാകുന്നു.

 

Tags: IskconChaitanya Mahaprabhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതാ പാരായണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് ഏഴ് ലക്ഷം ഹിന്ദുക്കള്‍…മമതയ്‌ക്കെതിരായ സന്യാസിമാരുടെ മുന്നേറ്റം ശക്തിപ്പെടുന്നു

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

India

‘ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’; മഹാകുംഭമേളയ്‌ക്കെത്തി ഗൗതം അദാനി ; ത്രിവേണി സംഗമത്തിൽ ആരതി നടത്തി

ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി (ഇടത്ത്) ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് (വലത്ത്)
India

ഏഷ്യയിലെ ഏറ്റവും രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ബംഗ്ലാദേശിനുള്ള സന്ദേശം

India

മഹാകുംഭമേളയ്‌ക്ക് ഒരു കൈസഹായവുമായി ഉണ്ട് അദാനിയും അംബാനിയും കോര്‍പറേറ്റുകളും

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.