ലക്നൗ : വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലുടനീളമുള്ള യാത്രകൾ സുരക്ഷിതവും എളുപ്പവുമാണെന്ന്അഭിപ്രായപ്പെട്ട് ഇന്ത്യൻ ടൂറിസം രംഗത്തെ വ്യവസായ പ്രമുഖർ. ഒക്‌ടോബർ 23 മുതൽ 25 വരെ സിംഗപ്പൂരിൽ നടന്ന ട്രാവൽ ട്രേഡ് ഷോയായ ഐടിബി ഏഷ്യയിൽ പങ്കെടുക്കവെയാണ് ഇവരുടെ പരാമർശം.
സിംഗപ്പൂരുകാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉത്തർപ്രദേശ് മാറിയെന്നും സമ്മിറ്റിൽ പങ്കെടുത്തവർ പറഞ്ഞു. ഉത്തർപ്രദേശിലെ ആകർഷണങ്ങളെക്കുറിച്ച് ആഗോള സഞ്ചാരികളെ ബോധവൽക്കരിക്കുകയും ആഗ്രയിലെ താജ്മഹലിന് അപ്പുറമായി യുപിയെ കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ടെന്ന് കാൾ(CAL) ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽ തലവൻ രാഹുൽ വാധ്വ പറഞ്ഞു.
യുപിയിൽ ട്രാവൽ ഏജൻസി ബിസിനസിൽ 10 ശതമാനം വളർച്ചയാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുപി ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള യാത്രകൾ വിനോദസഞ്ചാരികൾ പ്രതീക്ഷിക്കുന്നത് പോലെ തടസ്സരഹിതമാക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും ഹൈവേകളിലെ തുടർച്ചയായ നിക്ഷേപങ്ങളും വർദ്ധിച്ചുവരുന്നുണ്ടെന്ന് 33 വർഷത്തെ വിനോദ സഞ്ചാര മേഖലയിൽ ബിസിനസ് നടത്തുന്ന അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ഇന്ത്യയിലുടനീളമുള്ള യാത്രകൾ സുരക്ഷിതവും എളുപ്പവുമാണെന്ന് ജാതക് ട്രാവൽസിന്റെ മാനേജിംഗ് ഡയറക്ടർ സുശീൽ കുമാർ സിംഗ് പറഞ്ഞു. ഇന്ത്യയിലെ സുരക്ഷയെകുറിച്ചുള്ള എല്ലാ ആശയങ്ങളും തെറ്റിദ്ധാരണകളും അദ്ദേഹം നിരസിച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സൗകര്യങ്ങളും ലോകോത്തരമാണെന്നും അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾ സ്വതന്ത്രമായി ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: