Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 12:55 pm IST
inKerala

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവും അതിനെ തുടര്‍ന്നുള്ള ആരോപണങ്ങളും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ്. ശമ്പള പരിഷ്‌കരണം വൈകിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20% തുക ഇടക്കാലാശ്വാസം അനുവദിക്കണമെന്നും സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. പതിനൊന്നാമത് ശമ്പള പരിഷ്‌കരണം നടപ്പില്‍ വന്നത് 2019 ജൂലൈ മുതലാണ്. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നിലവില്‍ വരേണ്ടത് 2024 ജൂലൈ മുതലാണ്. എന്നാല്‍ പ്രാരംഭ നടപടികളുടെ ഭാഗമായ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടി പോലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞകാല ഓരോ കമ്മീഷനും ഒന്നും രണ്ടും വര്‍ഷക്കാലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. നടപ്പിലാക്കുന്ന തീയതി മുതല്‍ക്കേ ആനുകൂല്യങ്ങളില്‍ ചിലത് പ്രാബല്യത്തിലാവുകയുള്ളൂ. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ ജീവന ക്കാര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിന് വേണ്ടി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണം.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദി ക്കുക, വനിതാ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ആശ്രിത നിയമനം നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം പിന്‍വലിക്കുക, മെഡിസെപ്പ് കാലോചിതമായി പരിഷ്‌കരിക്കുക, ആദായനികുതി പരിധി പത്ത് ലക്ഷമായി ഉയര്‍ത്തുക തുടങ്ങി 30 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.

പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ബി. മനു (പ്രസിഡന്റ്). ഡോ. വി. അമ്പു, എം.ആര്‍. അജിത് കുമാര്‍, വി.കെ. ബിജു, കെ.എം. രാജീവ്, ഡോ. എ.ബി. രമാദേവി (വൈസ് പ്രസിഡന്റ്). ഇ.പി. പ്രദീപ് (ജനറല്‍ സെക്രട്ടറി). പി. പ്രമോദ് (ഡെപ്യൂട്ടി ജന.സെക്രട്ടറി). കെ. രാജന്‍, എം.കെ. നരേന്ദ്രന്‍, ഡി. ആര്‍. അനില്‍, കെ.വി. ശ്രീനാഥ്, റ്റി.എന്‍. രമേശ് (സെക്രട്ടറിമാര്‍), രതീഷ് ആര്‍. നായര്‍ (ട്രഷറര്‍).  സി. ശ്രീകുമാര്‍, എന്‍. സന്തോഷ് കുമാര്‍, എം. സുജയ, ഡോ. കെ. ശ്രീജിത്ത്, കെ. കൗശിക് ( സമിതിയംഗങ്ങള്‍)  സി. അനൂപ്, എം.സി. ഗീത (ആഡിറ്റര്‍മാര്‍)  എന്നിവരെയും വനിതാ സമിതി പ്രസിഡന്റായി അജിത കമാല്‍, സെക്രട്ടറി ഹൃദ്യ ബാലചന്ദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Tags: Kerala Gazetted Officers Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

bms
Kerala

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടരുത്: എം.പി. രാജീവന്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.